ജില്ലാ വാര്‍ത്തകള്‍

മില്ലത്ത് സാന്ത്വനം ഹദ്ദാദ് നഗർ ശാഖാ ബൈത്തുന്നൂർ ശിലാസ്ഥാപനം നിർവ്വഹിച്ചു

കുണിയ: (www.k-onenews.in) ജീവകാരുണ്യ മേഖലയിൽ നടത്തപ്പെടുന്ന പ്രവർത്തനത്തിന്റെ ഭാഗമായി മില്ലത്ത് സാന്ത്വനം ഹദ്ദാദ് നഗർ ശാഖാ കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുന്നൂർ 2 വീടിന്ന് വിവിധ പണ്ഡിതന്മാരുടെയും ,സാമൂഹ്യ സാംസ്കാരിക ,രാഷ്ട്രീയ നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ കുണിയ തൊണ്ടോളി പള്ളിക്ക് സമീപം ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.

അതിനോട് അനുബന്ധിച്ച് നടന്ന പരിപാടി ഐഎൻഎൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹിം പള്ളിപ്പുഴയുടെ അദ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് ഉൽഘാടനം ചെയ്തു.

മേഖലയിലെ ഏറ്റവും നിർധനരായ രണ്ട് കുടുംബത്തിന്ന് നൽകപ്പെടുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം മിൻഹാജ് വൈസ് പ്രിൻസിപ്പാൾ സയ്യിദ് അസ്ഹർ ഇസ്മായീൽ അൽബുഖാരി നിർവ്വഹിച്ചു അഹമ്മദ് മുസ്ല്യാർ പ്രാർത്ഥന നടത്തി.

ചടങ്ങിൽ കെപിഎസ് തങ്ങൾ ,ഹൈദർ സഖാഫി ,അസീസ് കടപ്പുറം , സുബൈർ പടുപ്പ് ,റഹീം ബെണ്ടിച്ചാൽ,കെ.എം.മൊയ്തു ഹദ്ദാദ് . കെ.കെ.അബ്ബാസ് ബേക്കൽ , ഫൈസൽ പാക്യാര , ഹനീഫ്.പി.എച്ച് , മവ്വൽ കുഞ്ഞബ്ദുല്ല , അബ്ദുൾ റഹിമാൻ പി.കെ.എസ് , എം.എ.മജീദ് , ഹസൈനാർ കണ്ടത്തിൽ , കുന്നിൽ ഹംസ , എന്നിവർ സംസാരിച്ചു.
ജംഷിദ് റഹ് മാൻ സ്വാഗതവും മുഹമ്മദ് കുഞ്ഞി ഖിള് രിയ്യ നന്ദിയും പറഞ്ഞു

Previous ArticleNext Article