Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

സേട്ട്‌ സാഹിബ്‌ സാംസ്കാരിക വേദി രൂപീകരണം; പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം; ഐഎൻഎൽ

INL flag new 333

കോഴിക്കോട് : (www.k-onenews.in) കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഗുരുതരമായ അച്ചടക്ക ലംഘനത്തിനും പാർട്ടിയിൽ നിന്ന് പലപ്പോഴായി പുറത്താക്കപ്പെട്ടവരും അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്നവരും മറ്റു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരും ചിലരും ചേർന്ന് ഇബ്രാഹിം സുലൈമാൻ സേട്ടുവിന്റെ പേരിലുണ്ടാക്കിയ സാംസ്കാരിക വേദിക്ക് ഐഎൻഎല്ലുമായി യാതൊരു ബന്ധവുമില്ലെന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.

പാർട്ടി ഭാരവാഹികൾക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിചതിന് പിന്നിൽ ഐഎൻഎല്ലിനോട് ശത്രുത പുലർത്തുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ഒത്താശയോടെയാണ് ഈ നീക്കമെന്ന് സംശയിക്കേണ്ടതുണ്ട് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ രഹസ്യ ബന്ധത്തിന്റെ തുടർച്ച മാത്രമാണിത്. ഇപ്പോൾ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ പാർട്ടി പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയും .
പാർട്ടിവുരുദ്ധരുടെ ഒത്താശയോടെ സമാന്തര പാർട്ടി പ്രവർത്തനം നടത്താൻ ആരൊക്കെ തുനിഞ്ഞിറങ്ങിയാലും അവർ അച്ചടക്ക നടപടിക്ക് വിധേയമാകുമെന്നും സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Previous ArticleNext Article