Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ, രാഷ്ട്രീയം

കാസർഗോട്ടെ വർഗ്ഗീയ അക്രമങ്ങളും കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള ബിജെപി നേതാക്കളുടെ ദുരൂഹമായ സാമ്പത്തിക വളർച്ചയും അന്വേഷിക്കണം; എസ് ഡി ടി യു

കാസർഗോഡ്‌:(www.k-onenews.in)

കാസർഗോട്ട്‌ ഇടക്കിടെ സൃഷ്ടിക്കപ്പെടുന്ന വർഗീയ അക്രമങ്ങളും ബിജെപി നേതാക്കളുടെ ദുരൂഹമായ സാമ്പത്തിക വളർച്ചയും സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്ന് എസ്‌ ഡി ടി യു കാസർഗോഡ്‌ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ഒരു വിഭാഗം ജനങ്ങൾക്കെതിരെ നിരന്തരം അക്രമം അഴിച്ചു വിടുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുക വഴി വ്യാപാരികളിലും സമ്പന്നന്മാരിലും ഭീതി വിതച്ച്‌ അവരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നെന്നും യോഗം അഭിപ്രായപ്പെട്ടു. സംഘർഷങ്ങൾ സൃഷ്ടിച്ച്‌ നേതാക്കൾ കോടീശ്വരന്മാരാകുമ്പോൾ സാധാരണക്കാരനും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട്‌ തൊഴിലാളികളും കൂടുതൽ ദുരിതത്തിലാവുകയാണെന്ന് യോഗം ഉത്ഘാടനം ചെയ്ത‌ ജില്ലാ പ്രസിഡണ്ട്‌ അഷ്റഫ്‌ കോളിയടുക്കം പറഞ്ഞു.

മഞ്ചേശ്വരം നിയമസഭാ സീറ്റ്‌ പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായി ബിജെപി നേതാവ്‌ കെ.സുരേന്ദ്രൻ കോഴിക്കോട്ടു നിന്ന് കാസർഗോഡ്‌ സ്ഥിര താമസമാക്കിയതോടെയാണ് മേഖലയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുകയും വർഗ്ഗീയ ചേരിതിരിവ്‌ രൂക്ഷമാവുകയും ചെയ്തതെന്ന യാഥാർത്ഥ്യം സർക്കാർ കാണാതെ പോകരുതെന്നും, മംഗലാപുരത്തും, ഗോവയിലും, മഹാരാഷ്ട്രയിലും, കാസർഗോഡുമൊക്കെ ബിസിനസ്‌ ചെയ്യുന്നവരിൽ നിന്ന് പണമോ പാർട്ട്ണർഷിപ്പ്‌ ഷെയറോ വാങ്ങുന്നതായി നേരത്തെ ആക്ഷേപമുയർന്നിരുന്നെന്നും യോഗം ചൂണ്ടിക്കാട്ടി.

2013 ലോക്സഭ ഇലക്ഷനിൽ തിരെഞ്ഞെടുപ്പ് കമ്മീഷന്ന് സുരേന്ദ്രൻ സമർപ്പിച്ച സത്യവാങ് മൂലത്തിൽ കോഴിക്കോട് ഉള്ള്യേരിയിൽ പത്ത് സെൻറ് സ്ഥലവും ഒരു ചെറിയ വീടും, 30,000 യും മാത്രമാണ് സമ്പാദ്യമായി ഉള്ളതെന്നാണു കൊടുത്തിരുന്നത്‌. നിലവിൽ കേരളത്തിലും ബാംഗ്ലൂരിലും അടക്കം നിരവധി സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കോടികളുടെ ബിസിനസ് സ്ഥാപനങ്ങളിൽ പങ്കാളിത്ത ഉടമയാണ് കെ സുരേന്ദ്രനെന്നും ഏകദേശം 7.5 കോടിയുടെ ആസ്തിയുള്ളതായും കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയധികം കോടികളുടെ സമ്പാദ്യം എങ്ങനെയുണ്ടായി എന്ന് കൃത്യമായൊരു അന്വേഷണം നടത്തേണ്ടതുണ്ട്.

പല ബിസിനസുകാരെയും ഭീഷണി പ്പെടുത്തി പണം ആവശ്യപ്പെടുന്നതായി നിരവധി ബിജെപി നേതാക്കൾക്കെതിരെയും ആരോപണം ഉയർന്നിരുന്നു, മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് എംടി രമേശ്‌, ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ശക്തമായ തെളിവുകളും മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു , അടുത്തിടെ കള്ളനോട്ടടിച്ചതിന് അറസ്റ്റ്‌ ചെയ്യപ്പെട്ട പ്രതിയും കെ.സുരേന്ദ്രൻ അടക്കമുള്ള ആരോപണ വിധേയേരായ ബിജെപി നേതാക്കളുമായു അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്ന് വ്യക്തമായിരുന്നു.

ഇക്കാര്യങ്ങളൊക്കെയും ഉൾപ്പെടുത്തി വിശദമായൊരു അന്വേഷണം നടത്തി ഇതിലെ നിഗൂഢത പുറത്ത് കൊണ്ട് വരാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന്
യോഗം ആവശ്യപ്പെട്ടു. ഫൈസൽ തളങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്‌ഡിടിയു ജില്ലാ പ്രസിഡണ്ട്‌ അഷ്‌റഫ്‌ കോളിയടുക്കം ഉത്‌ഘാടനം ചെയ്തു. സാലി നെല്ലിക്കുന്ന് നന്ദി പറഞ്ഞു .

Previous ArticleNext Article