Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

പർദ്ധ വിരുദ്ധതയും രക്ഷാബന്ധൻ മഹോൽസവവും; ആർഎസ്‌എസിനെ വെല്ലുന്ന ക്യാംപയിനുമായി ഡിവൈഎഫ്‌ഐ, വ്യാപക പ്രതിഷേധമുയരുന്നു

IMG_9051

IMG_9053 IMG_9054 IMG_9055 IMG_9056തിരുവനന്തപുരം:(www.k-onenews.in)

ഡിവൈഎഫ്‌ഐയുടെ സ്വാതന്ത്ര്യദിന പരിപാടിയിൽ വിവാദം.
‘യുവജന പ്രതിരോധം’ എന്ന തലക്കെട്ടിൽ ആഗസ്ത്‌ 15നു ഡിവൈഎഫ്‌ഐ നടത്തുന്ന പരിപാടിയുടെ പ്രചരണ പോസ്‌റ്ററിനെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്‌.

ഡിവൈഎഫ്‌ഐ പറോപ്പടി യൂണിറ്റ്‌ സംഘടിപ്പികുന്ന സ്വാതന്ത്ര്യ ദിന പരിപാടിയുടെ പ്രചാരണ ഫ്ലെക്സിൽ മുസ്ലിം വിരുദ്ധ ക്യാംപയിനായതായി ആരോപണമുയരുന്നു.
ദേശീയ ജനറൽ സെക്രട്ടറി അബോയ്‌ മുഖർജി ഉദ്ഘാടകനാവുന്ന പരിപാടിയുടെ പ്രചാരണ പോസ്റ്ററിലാണ് മുസ്ലിം സ്ത്രീകളുടെ വേഷമായ പർദ്ദയെയും നിഖാബിനെയും അവഹേളിക്കുന്ന തരത്തിലുള്ള അസഹിഷ്ണുത പ്രകടിപ്പിച്ചിരിക്കുന്നത്‌.
“നായ കടിക്കുമെങ്കിൽ നമ്മൾ നായയെയാണു കെട്ടിയിടേണ്ടത്‌ മനുഷ്യരെയല്ലെന്നും, കണ്ടു പോയാൽ നിയന്ത്രണം വിട്ടു പോവുമെങ്കിൽ പുരുഷന്റെ കണ്ണുകളെയാണ് ‌മൂടിവെക്കേണ്ടത്‌, അല്ലാതെ സ്ത്രീയുടെ മുഖമല്ല”.. എന്നെഴുതിയ പോസ്റ്ററിൽ പർദ്ദ ധാരികളായ സ്ത്രീകളുടെ ചിത്രവുമുണ്ട്‌.

ഇതോടൊപ്പം ആഗസ്ത്‌ പതിനാറിനു മങ്കര യൂണിറ്റ്‌ സംഘടിപ്പിക്കുന്ന രക്ഷാബന്ധൻ മഹോൽസവവും വിവാദമായിരിക്കയാണ്. ആർഎസ്‌എസിനെ പോലും വെല്ലുന്ന തരത്തിലാണ് സംഘപരിവാർ അജണ്ടകൾ ഡിവൈഎഫ്‌ഐയിലൂടെ നടപ്പാക്കപ്പെടുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നുണ്ട്‌.

എന്നാൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക്‌ വഴി വെച്ചിരിക്കുന്ന പോസ്റ്റർ വിവാദങ്ങളെ സംബന്ധിച്ച്‌ സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല.

Previous ArticleNext Article