Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

കാസർഗോഡിന് അഭിമാനമായി എൻപി.സൈനുദ്ദീൻ സംസ്ഥാന ഹജ്ജ്‌ വളണ്ടിയർ ക്യാപ്റ്റൻ; ജില്ലയിൽ നിന്ന് ഇതാദ്യമായാണ് ഒരാൾ ഈ സ്ഥാനത്തെത്തുന്നത്‌

കൊച്ചി:(www.k-onenews.in)

കേരള സംസ്ഥാന ഹജ്ജ്‌ കമ്മറ്റിയുടെ ഈ വർഷത്തെ ഹജ്ജ്‌ വളണ്ടിയർ ടീം ക്യാപ്റ്റനായി എൻപി സൈനുദ്ധീനെ തിരഞ്ഞെടുത്തു.
നീലേശ്വരം കോട്ടപ്പുറം സ്വദേശിയായ എൻപി.സൈനുദ്ദീൻ പതിനൊന്ന് പേരടങ്ങുന്ന അഞ്ച്‌ വളണ്ടിയർ സംഘങ്ങളുടെ ക്യാപ്റ്റനായാണ് നിയമിതനായിട്ടുള്ളത്‌.

കേരള ഹജ്ജ്‌ വകുപ്പ്‌ മന്ത്രി കെടി ജലീലാണ് ഇക്കാര്യമറിയിച്ചത്‌.

കാസർഗോഡ്‌ ജില്ലയിൽ നിന്ന് ഇതാദ്യമായാണു വളണ്ടിയർ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്‌.
ജില്ലാ ഹജ്ജ്‌ ട്രെയിനറായ ഇദ്ദേഹം ഇതിനു മുൻപും ഹജ്ജ്‌ വളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂർ ഗവ:പോളി ടെക്നിക്കിൽ ഉദ്യോഗസ്ഥനായ ഇദ്ധേഹം വ്യക്തിത്വ വികസന ക്ലാസുകൾ, കരിയർ ഗൈഡൻസ്‌ തുടങ്ങിയ ക്ലാസുകൾക്കും നേതൃത്വം നൽകി വരുന്നു. കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം സംഘം ജമാഅത്ത്‌ കമ്മറ്റിയുടെ ഭാരവാഹി കൂടിയാണ് സൈനുദ്ദീൻ.

പുണ്യഭൂമിയിലെത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക്‌ സേവനം അനുഷ്ടിക്കാൻ അവസരം ലഭിച്ചത്‌ ഏറെ സന്തോഷം നൽകുന്നതാണെന്നും, സംസ്ഥാന സർക്കാരിന്റെ ഈ നിയമനം ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്നും‌ അദ്ദേഹം പറഞ്ഞു.

ആഗസ്ത്‌ 12 മുതൽ നെടുമ്പാശേരിയിൽ ഹജ്ജ്‌ ക്യാമ്പിനു തുടക്കമാവും. പതിമൂന്നിനാണ് കേരളത്തിൽ നിന്നുള്ള ആദ്യ സംഘം പുറപ്പെടുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. ആദ്യ സംഘത്തിൽ തന്നെ സൈനുദ്ദീൻ പുണ്യഭൂമിയിലേക്ക്‌ പുറപ്പെടുമെന്നാണ് വിവരം.

Previous ArticleNext Article