Hot, കേരളം, പുതിയ വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയന് ഒരു മുൻ എസ്‌എഫ്‌ഐ പ്രവർത്തകയുടെ തുറന്ന കത്ത്‌ ; അസ്‌മ നസ്‌റീന്റെ കത്ത്‌ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

IMG_9064തിരുവനന്തപുരം‌:(www.k-onenews.in)

വ്യക്തി സ്വാതന്ത്ര്യവും പൗരാവകാശവും ഹനിക്കപ്പെട്ട്‌ സ്വകാര്യ തടങ്കലിൽ കഴിയുന്ന ഡോ.ഹാദിയ, ആയിഷ എന്നിവരെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട്‌ എഴുത്തുകാരിയും അസ്‌മാ നസ്‌റീൻ എഴുതിയ കത്ത്‌ വൈറലാകുന്നു.

സ്ത്രീക്കും, സ്വാതന്ത്ര്യത്തിനും വിലകല്പിക്കുന്ന ഒരു ആദർശത്തിന്റ വക്താവ് എന്ന നിലക്കും ഫാഷിസ്റ്റ്‌ വിരുദ്ധനെന്ന നിലക്കും ഈ പെണ്കുട്ടികൾക്ക് നീതിയും മനസമാധാനവും നൽകാനും അത്‌ കോടതിയെ ധരിപ്പിക്കാനും താങ്കളുടെ സർക്കാർ മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്‌ അവസാനിക്കുന്നത്‌.

അതേസമയം, കത്ത്‌ മുഖ്യമന്ത്രിക്ക്‌ ലഭിച്ചതായും തുടർന്നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ നിർദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ട്‌.

തിരുവനന്തപുരം സ്വദേശിനിയായ അസ്‌മ ഇപ്പോൾ മലപ്പുറം ജില്ലയിലെ തിരൂരിലാണ് താമസം. തപാൽ വഴിയും ഇ-മെയിൽ വഴിയും ഈ കത്ത്‌ മുഖ്യമന്ത്രിക്ക്‌ അയച്ചു കൊടുത്തതായി അസ്‌മ നസ്‌റിൻ കെ-വൺ ന്യൂസിനോട്‌ പറഞ്ഞു. കത്തിൽ അനുഭാവ പൂർണമായ നിലപാട് കൈക്കൊള്ളുമെന്ന് തന്നെയാണ് വിശ്വാസമെന്നും അവർ വ്യക്തമാക്കി.

കത്തിന്റെ പൂർണ്ണ രൂപം ചുവടെ;

ഇന്ന് മുഖൃന് ഒരു കത്തെഴുതി. ആതിരയ്ക്കും ഹാദിയ്ക്കും വേണ്ടി.

ആദരണീയനായ കേരള മുഖ്യമന്ത്രിക്ക്
സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള മതജീവിതം തീരഞ്ഞെടുത്ത് ജീവിക്കുന്ന, ഹിന്ദുവായിജനിച്ചു ഇപ്പോള്‍ മുസലിമായി ജീവിക്കുന്ന ഒരു മുന്‍ കമ്യൂണിസ്റ്റ്കാരി കുറിക്കുന്നത്.

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എന്റെവ വിശാലസ്വപ്‌നങ്ങള്‍ ആണ് വിദ്യാര്ഥികാലഘട്ടത്തില്‍ ഒരു എന്നെയൊരു SFI ക്കാരിയും കുറച്ചുകാലം പാർട്ടി പ്രവർത്തകയും ആക്കിയത്.

അതിന് മുമ്പോ,ശേഷമോ മറ്റൊരു മുഖ്യധാരാ പാർട്ടികളും എന്നെ ആകർഷിച്ചിട്ടില്ല.
അതിന് കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യ സങ്കല്പമാണ്.

എന്റെ തീവ്രമായ അന്വേഷണജീവിതം എന്നെ പിന്നീട് ഇസ്‌ലാം മതത്തിലേക്ക് ആകൃഷ്ടയാക്കുകയായിരുന്നു.
എന്റെ സ്വാതന്ത്ര്യസങ്കല്പ്ങ്ങളെ ഒരുനിലക്കും സ്പർശിക്കാന്‍ ആരെയും അനുവദിക്കാതെ ഒരു വ്യാഴവട്ടക്കാലത്തിലധികമായി ഞാന്‍ ജീവിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും എന്റെ ആശയങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുകയും,എന്റെ ജീവിതത്തിന്റെ ഉള്ളു കള്ളികള്‍ പോലും പുസ്തകമായി പ്രസിദധീകരിച്ചു വിതരണം ചെയ്യുകയും ചെയ്യുന്നു.

ഞാന്‍ അതിജീവിച്ച പ്രശ്നങ്ങള്‍ നല്കുന്ന അനുഭവമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.

ഇത്രയും ആമുഖമായി പറഞ്ഞത് ഈയടുത്ത കാലത്തായി, ബഹുമാന്യനായ പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുമ്പോള്‍ കേരളത്തിലുണ്ടായ രണ്ടു പെണ്കുട്ടികളുടെ ദുരനുഭവമാണ്.

ഒന്ന്. വൈക്കം സ്വദേശിനിയും ഹോമിയോ ഡോക്ടര്‍ കൂടിയായ അഖിലയെന്ന ഹാദിയ,
രണ്ട്.കാഞ്ഞങ്ങാട് സ്വദേശിയായ ആതിരയെന്ന ആയിഷ.
ഇവര്‍ രണ്ടുപേരും ഇസ്‌ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ടു വാർത്തകളില്‍ നിന്ന് മനസിലാവുന്നത് അവര്‍ സ്വയം പഠിച്ചും മനസിലാക്കിയും തന്നെയാണ് മതപരിവർത്ത നം നടത്തിയത് എന്നാണ്.
എന്നല്ല സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കി തെരഞ്ഞെടുക്കാന്‍ അവകാശവും,പ്രയപൂർത്തി യുമായവരുമാണ്.
പക്ഷെ സ്വാഭാവികമായി ജീവിച്ചു പോന്ന സാഹചര്യങ്ങളില്‍ നിന്ന് വേരിടുമ്പോള്‍ ബന്ധുക്കളിലും,മറ്റുമുള്ള ചിലർക്ക് ഒക്കെ വിയോജിപ്പുണ്ടാവുകാം. പക്ഷെ അതവരുടെ ചിന്താസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിലേക്കോ,അവരെ മാനസികമോ,ശാരീരികമോ ആയി പീഡിപ്പിക്കുന്നതിലേക്കോ വഴിതെറ്റുന്നത് അപരിഷ്കൃതമാണ്.
ഒരു ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാന്‍ പാടില്ലാത്തതുമാണ്.
പക്ഷെ കോടതിയെ തെറ്റിദ്ധരിപ്പിച്ചും,കോടതി നിര്ദേശങ്ങളെ കാറ്റില്‍ പറത്തിയും ആശയസ്വാതന്ത്ര്യത്തിന് അപായ ഭീഷണി മുഴക്കുന്ന പ്രതിലോമസംഘങ്ങള്ക്ക് ഇടപെടാന്‍ സൗകര്യം ചെയ്തും ഈ പെണ്കുട്ടികുട്ടികളെ ബന്ദികളെപ്പോലെ കൈകാര്യംചെയ്യുന്നതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
എന്തിന്റെീ പേരില്‍ ആയാലും മാതാപിതാക്കൾക്ക് പോലും അതിന് ഭരണഘടനാപരമായി അവകാശമില്ല എന്നത് തന്നെയല്ലേ യാഥാര്ത്ഥ്യം ?.
വസ്തുതകളോട് നീതിപുലര്ത്തിയും ,കോടതിക്ക് എതിര് നല്ക്കാതെയും ഈ പെണ്കുട്ടികൾക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യവും, ചിന്താസ്വാതന്ത്ര്യവും സംരക്ഷിക്കാനും പൗരാവകാശങ്ങള്‍ ലഭ്യമാക്കാനും ചിലതൊക്കെ ചെയ്യാന്‍ ഗവണ്മെന്റിനും, പോലീസിനും കഴിയുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
പക്ഷെ ഈ രണ്ടു കേസിലും മുതലെടുക്കുന്ന പ്രതിലോമശക്തികൾക്കെതിരായ നിലപാട് സ്വീകരിക്കുന്നതില്‍ ഗവണ്മെന്റഭാഗം ദുർബലമായിപ്പോവുന്നതാണ് കാണുന്നത്.

സ്ത്രീക്കും, സ്വാതന്ത്ര്യത്തിനും വിലകല്പിക്കുന്ന ഒരു ആദർശത്തിന്റ വക്താവ് എന്ന നിലക്കും ഫാഷിസ്റ്റ്‌ വിരുദ്ധനെന്ന നിലക്കും ഈ സഹോദരിമാരായ പെണ്കുട്ടികൾക്ക് -ഹാദിയക്കും,ആയിഷക്കും- അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും,അവർക്ക് മനസമാധാനവും, നീതിയും,സ്വാതന്ത്ര്യവും നേടാനുള്ള അനുകൂലസാഹചര്യമൊരുക്കണമെന്നും വിനീതമായി അഭ്യര്ത്ഥിക്കുന്നു.അവരെ സ്വകാര്യ തടങ്കലില്‍ നിന്ന് സ്വതന്ത്രമാക്കി, അവരുടെ ഇഷ്ടമെന്താണ് എന്ന് പരിശോധിക്കാനും അത് കോടതിയെ ധരിപ്പിക്കാനും താങ്കളുടെ ഇടപെടലിന് സാധിക്കും.
ബാഹ്യശക്തികളെ മാറ്റി നിർത്തി ഈ പെണ്കുട്ടികൾക്ക് പിന്തുണ നല്കാന്‍ താങ്കൾക്ക് സാധിക്കുമെന്ന പ്രതീക്ഷയോടെ.

അസ്സ്മ നസ്റീൻ

Previous ArticleNext Article