Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

സനാ ഫാത്തിമയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കാസര്‍ഗോഡ്: (www.k-onenews.in) കാണാതായ നാലുവയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. സനയുടെ വീടിന് സമീപത്തെ പവിത്രകയം പുഴയില്‍ നിന്നാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

കാസര്‍ഗോഡ് പാണത്തൂരിലെ ഇബ്രാഹിമിന്റെ മകളാണ് സന ഫാത്തിമ. ഇബ്രാഹിമിന്റെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണ് സന ഫാത്തിമ.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സനയെ കാണാതായത്. വീടിന് സമീപത്തെ ഓടയിലെ പൈപ്പിന് സമീപം കുട്ടിയുടെ കുടയും ചെരുപ്പുകളും കണ്ടെത്തിയിരുന്നു. ഓവുചാലില്‍ വീണതാകാമെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തുകയായിരുന്നു.

മുങ്ങല്‍ വിദഗ്ദരും അന്വേഷണത്തില്‍ പങ്കാളികളായിരുന്നു.
Previous ArticleNext Article