Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

മെഡിക്കൽ കോഴ; ബിജെപി സംസ്ഥാന സെക്രട്ടറി‌ വിവി രാജേഷിനെ പുറത്താക്കി, ഭിന്നത രൂക്ഷം

IMG_9070

തിരുവനന്തപുരം:(www.k-onenews.in)
ബിജെപി സംസ്ഥാന ഘടകത്തെ പിടിച്ചുലച്ച മെഡിക്കൽ കോഴ സംഭവത്തിൽ പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു.
ഇതേതുടർന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്നും മറ്റും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.
ബിജെപി കേന്ദ്ര നേതൃത്വമാണ് രാജേഷിനെതിരെ നടപടിക്ക്‌ നിർദ്ദേശിച്ചത്‌.
ബിജെപി നേതാക്കൾ മെഡിക്കൽ കോഴ വാങ്ങിയതിനെ തുടർന്ന് പാർട്ടി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്‌ ചോർത്തിയതിനാണു നടപടി.
കോഴിക്കോട്‌ നടന്ന ബിജെപി ദേശീയ കൗൺസിലിന്റെ പേരിൽ വ്യാജ റസീറ്റ്‌ അടിച്ച്‌ പിരിവ്‌ നടത്തിയ സംഭവം പുറത്തു കൊണ്ടു വന്ന നേതാവിനെതിരെയും നടപടി ഉള്ളതായി വിവരമുണ്ട്‌.
അഴിമതിയിൽ മുങ്ങിക്കുളിച്ച ബിജെപി നേതൃത്വം കടുത്ത പ്രതിസന്ധിയിലേക്കാണു നീങ്ങുന്നത്.

Previous ArticleNext Article