Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

പർദ്ധ ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ നിന്ന് പുറത്താക്കി; പ്രതിഷേധിച്ച വിദ്യാർത്ഥികളെ എസ്‌എഫ്‌ഐ-എബിവിപി പ്രവർത്തകർ ചേർന്ന് മർദ്ധിച്ചതിനെ തുടർന്ന് സികെ നായർ കോളജിൽ സംഘർഷം

IMG_9072

നീലേശ്വരം:(www.k-onenews.in)
ക്ലാസിൽ പർദ്ദ ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പുറത്താക്കിയ സംഭവത്തെ തുടർന്ന് പടന്നക്കാട്‌ സികെ നായർ മെമ്മോറിയൽ കോളജിൽ വിദ്യാർത്ഥി സംഘർഷം.നീലേശ്വരം‌ പടന്നക്കാട്‌ സികെ നായർ മെമ്മോറിയൽ കോളജിൽ ബുധനാഴ്ച്ച രാവിലെയാണ് സംഭവം.

തിങ്കൾ,ചൊവ്വ,വ്യാഴം,വെള്ളി എന്നീ ദിവസങ്ങളിൽ യൂണിഫോം ധരിക്കണമെന്ന് കോളജ്‌ നിയമം പാലിക്കുകയും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതിയുള്ള ബുധനാഴ്ച്ച പർദ്ദ ധരിച്ചെത്തുകയും ചെയ്ത വിദ്യാർത്ഥിനികളെയാണ് ക്ലാസിൽ നിന്ന് പുറത്താക്കിയത്‌. പർദ്ധ ധരിച്ച കുട്ടികൾ ഇരിക്കുന്ന ക്ലാസിൽ ക്ലാസെടുക്കാനാവില്ലെന്ന് ഒരു അധ്യാപിക ശാഠ്യം പിടിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്‌. പർദ്ധ ധരിച്ച നാല് വിദ്യാർത്ഥിനികളെ പുറത്താക്കുകയും പ്രിൻസിപ്പലും മാനേജ്‌മെന്റും ഈ നടപടി ശരിവെക്കുകയുമായിരുന്നു.

മാന്യമായ ഇഷ്ട വസ്ത്രം ധരിക്കാനുള്ള വിദ്യാർത്ഥിനികളുടെ അവകാശം ലംഘിക്കപ്പെട്ടതിനെതിരെ സഹപാഠികൾ പരാതിയുമായി പ്രിൻസിപ്പലെയും മാനേജ്മെന്റിനെയും സമീപിക്കുകയുണ്ടായി. ബുധനാഴ്ച്ചയാണെങ്കിലും കാംപസിൽ പർദ്ധ അനുവദിക്കില്ലെന്ന നിലപാടിൽ മാനേജ്‌മെന്റ്‌ ഉറച്ചു നിൽക്കുകയായിരുന്നു.
തുടർന്ന് പ്രകടനമായെത്തിയ എസ്‌എഫ്‌ഐ-എബിവിപി പ്രവർത്തകർ ചേർന്ന് പരാതി നൽകിയ സഹപാഠികളെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. അക്രമത്തിൽ നിരവധി വിദ്യാർത്ഥികൾക്ക്‌ മർദ്ധനമേറ്റിട്ടുണ്ട്‌.

സംഘർഷത്തെ തുടർന്ന് മാനേജ്‌മന്റ്‌ വ്യാഴാഴ്ച്ച രാവിലെ രക്ഷിതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്‌.
മതസ്വാതന്ത്ര്യം ഹനിക്കാൻ ആരെയും അനുവദിക്കില്ലെന്ന് എംഎസ്‌എഫ്‌ ജില്ലാ കമ്മറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.
വിദ്യാർത്ഥികളെ മർദ്ധിച്ച എസ്‌എഫ്‌ഐ-എബിവിപി നടപടി പ്രതിഷേധാർഹമാണെന്ന് ക്യാംപസ്‌ ഫ്രണ്ട്‌ ജില്ലാ കമ്മറ്റിയും പറഞ്ഞു.
എന്നാൽ, തങ്ങൾ ആരെയും അക്രമിച്ചിട്ടില്ലെന്നും എംഎസ്‌എഫ്‌-എൻഎസ്‌എൽ-കാംപസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കോളജിൽ മന:പൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് എസ്‌എഫ്‌ഐ കേന്ദ്രങ്ങൾ ആരോപിച്ചു.

Previous ArticleNext Article