Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

എബിവിപി പ്രവർത്തനം അനുവദിച്ചില്ലെങ്കിൽ തൃക്കരിപ്പൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രവർത്തിക്കണോയെന്ന് സംഘപരിവാർ തീരുമാനിക്കും- ഹിന്ദു ഐക്യവേദി

തൃക്കരിപ്പൂർ:(www.k-onenews.in)
എബിവിപിയുടെ സംഘടനാ പ്രവർത്തനത്തിനു തടസ്സം നിന്നാൽ തൃക്കരിപ്പൂർ ഗവൺമന്റ്‌ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രവർത്തിക്കണോ വേണ്ടയോ എന്ന് സംഘപരിവാർ തീരുമാനിക്കുമെന്ന് ഹിന്ദുഐക്യവേദിയുടെ ഭീഷണി. കഴിഞ്ഞ ദിവസം സ്കൂളിൽ വിദ്യാർത്ഥി സംഘർഷം നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച്‌ ബുധനാഴ്ച്ച രാവിലെ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ യോഗത്തിലാണ് ഹിന്ദു ഐക്യ വേദി ജില്ലാ സെക്രട്ടറി പിവി ഷിബിന്റെ വിവാദ പരാമർശം.

സ്കൂൾ കുട്ടികളെ നിർബന്ധിച്ച്‌ രക്ഷാബന്ധൻ കെട്ടിക്കുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്ന് എബിവിപി പ്രവർത്തകരും സ്കൂൾ വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെ എബിവിപി ജില്ലാ സമിതി അംഗം കെ.സുദർശനനെ എംഎസ്‌എഫ്‌ പ്രവർത്തകർ മർദ്ധിച്ചു എന്നാരോപിച്ചാണ് സ്കൂളിലേക്ക്‌ സംഘപരിവാർ പ്രവർത്തകർ മാർച്ച്‌ നടത്തിയത്‌. മാർച്ച്‌ സ്കൂൾ ഗേറ്റിനു മുന്നിൽ പോലീസ്‌ തടഞ്ഞു.

Previous ArticleNext Article