Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

സികെ നായർ കോളജിൽ വീണ്ടും സംഘർഷം; നിരവധി വിദ്യാർത്ഥികൾക്ക്‌ പരിക്ക്‌, അക്രമം മാനേജ്‌മെന്റുമായി ചർച്ച നടക്കുന്നതിനിടെ

IMG_9080നീലേശ്വരം:(www.k-onenews.in)
പടന്നക്കാട്‌ സികെ നായർ ആർട്ട്സ്‌& മാനേജ്‌മന്റ്‌ കോളജിൽ വീണ്ടും സംഘർഷം. നിരവധി വിദ്യാർത്ഥികൾക്ക്‌ പരിക്കേറ്റു.
കഴിഞ്ഞ ദിവസം പർദ്ദധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ്‌ സംഘർഷം  ഉടലെടുത്തത്‌.
പുറത്താക്കിയതിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ എബിവിപി-എസ്‌എഫ്‌ഐ പ്രവർത്തകർ ചേർന്ന് അക്രമിക്കുകയായിരുന്നു.

വിദ്യാർത്ഥിനികളെ പുറത്താക്കിയ സംഭവത്തിൽ മുസ്ലിം ലീഗ്, എംഎസ്‌എഫ്‌ ‌ നേതാക്കൾ കോളജ്‌ മാനേജ്‌മെന്റ്‌ പ്രതിനിധികളുമായി ചർച്ച നടത്തുന്നതിനിടെയാണ് ഇന്ന് വീണ്ടും വിദ്യാർത്ഥികൾക്ക്‌ നേരെ അക്രമം നടന്നത്‌.
പുറത്ത്‌ നിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇരുമ്പ്‌ വടി, പട്ടിക തുടങ്ങിയ ആയുധങ്ങൾ കാംപസിനകത്തേക്ക്‌ നൽകുകയായിരുന്നുവെന്ന് ദ്ര്ക്ക്സാക്ഷികൾ പറയുന്നു. ഇതുപയോഗിച്ചാണ് സഹപാഠികളെ മർദ്ധിച്ചത്‌. തുടർന്ന് മാനേജ്‌മെന്റുമായി ചർച്ചക്കെത്തിയ എസ്‌ഡിപിഐ പ്രതിനിധികളെ പുറത്ത്‌ സംഘടിച്ചു നിന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ തടയാൻ ശ്രമിച്ചത്‌‌ വീണ്ടും ബഹളത്തിനിടയാക്കി.

കഴിഞ്ഞ ദിവസം നടന്ന അക്രമത്തിൽ എംഎസ്‌എഫ്‌-കാംപസ്‌ ഫ്രണ്ട്-എൻഎസ്എൽ‌ പ്രവർത്തകർക്ക്‌ മർദ്ദനമേറ്റിരുന്നു.
എബിവിപിയെ കൂട്ടു പിടിച്ച്‌ വിദ്യാർത്ഥികളെ അക്രമിക്കുന്ന എസ്‌എഫ്‌ഐ കാടത്തം അംഗീകരിക്കാനാവില്ലെന്നും, മുസ്ലിം വിദ്യാർത്ഥിനികളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനെ പറ്റി എസ്‌എഫ്‌ഐ ജില്ലാ കമ്മറ്റി ഇനിയും നിലപാട്‌ വ്യക്തമാക്കാതെ ഒളിച്ചു കളിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും രക്ഷിതാക്കൾ പറഞ്ഞു.

സംഘർഷത്തെ തുടർന്ന് കോളജ്‌ ഇനിയൊരു അറിയിപ്പുണ്ടാകുന്നത്‌ വരെ അടച്ചിടുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു.

Previous ArticleNext Article