Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഡോ.ഹാദിയ കേസ്‌; വാദിഭാഗത്തിന്റെ വാദം പോലും കേൾക്കാതെ അന്വേഷണം എൻഐഎക്ക്‌ കൈമാറാനുള്ള സുപ്രീംകോടതി നീക്കം ദുരൂഹമോ? മാധ്യമ പ്രവർത്തകൻ ചോദിക്കുന്നു..

hadiya-shefin-jahan-compressor

ന്യൂഡൽഹി: (www.k-onenews.in) ഇസ്‌ലാം സ്വീകരിച്ച ഡോ.ഹാദിയ -ഷഫിൻ ജഹാൻ ദമ്പതികളുടെ വിവാഹം റദ്ദ്‌ ചെയ്ത കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്‌ സുപ്രീംകോടതിയിൽ ഭർത്താവ്‌ നൽകിയ അപ്പീലിൽ വാദം കേൾക്കുന്നതിനിടെ നാടകീയ രംഗങ്ങൾ.
ഈ മാസം പതിനാറാം തീയതിയിലേക്ക്‌ മാറ്റി വെച്ച കേസ്‌ ധൃതിയിൽ ഇടക്ക്‌ വെച്ച്‌ പത്താം തീയതിയിൽ പരിഗണിക്കുകയും കേസ്‌ എൻഐഎക്ക്‌ കൈമാറാൻ തുനിയുകയും ചെയ്ത സംഭവമാണ് വിവാദമായിരിക്കുന്നത്‌. കോടതിയുടെ ഈ നീക്കത്തെ ഷഫിന്റെ അഭിഭാഷകൻ അഡ്വക്കറ്റ്‌ ഹാരിസ്‌ ബീരാൻ ശക്തമായി എതിർത്തു. ഡോ.ഹാദിയക്കും ഷഫിൻ ജഹാനും പറയാനുള്ളത്‌ പോലും കേൾക്കാൻ തയ്യാറാവാതെ ഉത്തരവിറക്കുന്നത്‌ അന്യായമാണെന്ന് അഡ്വ.ഹാരിസ്‌ ബീരാൻ തുറന്നടിച്ചത്‌ ഏവരെയും അമ്പരപ്പിച്ചുവെന്നാണു ഡൽഹിയിലെ മുതിരന്ന മാധ്യമ പ്രവർത്തകനും മാധ്യമം ദിനപത്രം ലേഖകനുമായ ഹസനുൽ ബന്ന തന്റെ ഫേസ്‌ബുക്ക്‌ പേജിൽ കുറിച്ചത്‌.

അദ്ധേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ;

ചീഫ് ജസ്റ്റിസ് അത്യന്തം രോഷാകുലനായിട്ടും തനിക്കെതിരായ പരാമർശം രേഖപ്പെടുത്തിയിട്ടും ഒട്ടും ഭയക്കാതെ നിലപാടിൽ നിന്ന് പിന്മാറാതെ ഹാദിയക്കൊപ്പം ഉറച്ചുനിന്ന സുപ്രീംകോടതി അഭിഭാഷകൻ Adv. Haris Beeranനെ അഭിനന്ദിക്കാതെ വയ്യ ❤️

ഹാദിയക്ക് കോടതിയോട് പറയാനുള്ളത് കേൾക്കാതെ, ഭർത്താവ് ശഫിന് നോട്ടീസ് പോലുമയക്കാതെ, അഭിഭാഷകൻ കപിൽ സിബലിന് കോടതിയിലെത്താനുള്ള സാവകാശം പോലും നൽകാതെ കേരള സർക്കാറിനോട് സമ്മതം പോലും ചോദിക്കാതെ 16ലേക്ക് വെച്ച കേസ് 10ന് തന്നെ ഇടയിൽ വെച്ച് പരിഗണിച്ച് ഹാദിയ കേസ് അന്വേഷണം തന്നെ മോദി സർക്കാറിന്റെ കീഴിലുള്ള ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനുള്ള ഇടക്കാല ഉത്തരവ് ഇറക്കുന്നതിൽ നിന്ന് സുപ്രീംകോടതിയെ തടഞ്ഞത് അഡ്വ. ഹാരിസ് ബീരാൻറ ഇടപെടൽ മാത്രമാണ്.
ഹാരിസിന്റെ എതിർപ്പിനെ തുടർന്നാണ് ഇറക്കാൻ തുനിഞ്ഞ അന്വേഷണ ഉത്തരവ് വെറും പരിശോധന ഉത്തരവാക്കി മാറ്റിയത്. മുൻധാരണയുറപ്പിച്ച കേസിൽ അടുത്ത തവണ അന്വേഷണം പ്രഖ്യാപിച്ചാൽ പോലും 16ന് ശെഫിൻജഹാന് തന്റെ ഭാഗം പറയാനുള്ള അവസരമെങ്കിലും ലഭിക്കും.
നാളെയും കാണാനുള്ള ചീഫ് ജസ്റ്റിസിെൻറ മുഖത്ത് നോക്കി ഞങ്ങൾക്കു കൂടി പറയാനുള്ളത് കേൾക്കാതെ ഉത്തരവിറക്കുന്നത് അന്യായമാണെന്ന് ആവർത്തിച്ച് പറയാൻ ഹാരിസ് കാണിച്ച ചങ്കൂറ്റം കണ്ട് കോടതിയിലുണ്ടായിരുന്ന അഭിഭാഷകരും മാധ്യമപ്രവർത്തകരുമൊന്നടങ്കം അമ്പരന്നുപോയി.

Mr. Beeran….ചീഫ് ജസ്റ്റിസ് താങ്കൾക്കെതിരെ നടത്തിയ പരാമർശമുണ്ടല്ലോ അത് താങ്കളുടെ െതാപ്പിയിലെ തൂവലായി സ്വീകരിക്കുക. നീതിക്കായുള്ള പോരാട്ടത്തിൽ ഹാദിയയെ പിന്തുണക്കുന്നവരെല്ലാം ആ പരാമർശം അവരുടേതായി കൂടി വരവ് വെക്കും. തീർച്ച.

Previous ArticleNext Article