Hot, കേരളം, കർണാടക, പുതിയ വാർത്തകൾ

കേന്ദ്രസർക്കാരിന്റെ മുഅല്ലിം ക്ഷേമനിധി വിതരണമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മംഗലാപുരത്ത്‌ ന്യൂനപക്ഷ മോർച്ച സമ്മേളനം സംഘടിപ്പിച്ചു; അണികളുടെ സംഘപരിവാർ പ്രേമം കാന്തപുരം തടയുന്നില്ലെന്ന് ആക്ഷേപമുയരുന്നു

മംഗലാപുരം:(www.k-onenews.in)

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മദ്രസാധ്യാപകർക്കുള്ള ക്ഷേമനിധി വിതരണമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ആർഎസ്‌എസ്‌ പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച്‌ സമ്മേളനം നടത്തിയതായി ആക്ഷേപം.
‘മുസ്ലിം ധർമ്മ ഗുരുകുല സമാവേശ’ എന്ന പേരിലാണ് കഴിഞ്ഞ ദിവസം ദക്ഷിണ കന്നഡ ജില്ലയിലെ ബോളയാറിൽ പരിപാടി സംഘടിപ്പിക്കപ്പെട്ടത്‌.

മുസ്ലിം രാഷ്ട്രീയ മഞ്ച്‌ സമ്മേളനത്തിൽ ഇരുനൂറ്റി എൺപതോളം മദ്രസാധ്യാപകർ പങ്കെടുത്തതായാണു വിവരം.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിലൂടെ സംഘപരിവാർ സംഘടനകൾ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്ന വാദവുമായി ഒരു വിഭാഗം ഉസ്താദുമാർ രംഗത്തെത്തിയത്‌.

പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷം പേരും കാന്തപുരം വിഭാഗം സുന്നി പ്രവർത്തകരും, കുറച്ചു പേർ ഇകെ സമസ്ത, സലഫി വിഭാഗം ഉസ്താദുമാരുമായിരുന്നുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.(www.k-onenews.in) ചിലരുടെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി ഞങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു. IMG_9088 IMG_9090 IMG_9091 IMG_9094
ദക്ഷിണ കന്നഡയിൽ ഏറെ സ്വാധീനമുള്ള കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വിഭാഗം സുന്നി സംഘടനാ പ്രവർത്തകർ ഇതിനു മുൻപും ബിജെപിയുമായി കൂട്ടുകൂടുന്നുവെന്ന വാർത്ത പുറത്തു വന്നിട്ടുണ്ടെങ്കിലും അതിനെ തടയാൻ നേതൃത്വം മുന്നോട്ട്‌ വരുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്‌.
പരിപാടിയിൽ പങ്കെടുത്ത ഓരോ ആൾക്കും ഒരു ലക്ഷം രൂപ വീതം നൽകുമെന്ന വാഗ്ദാനമാണ് നൽകിയിരിക്കുന്നതെന്നാണു സൂചന.
ഇതിനിടെ, “ഞങ്ങളെ സഹായിച്ചവരെ ഞങ്ങൾ തിരിച്ചും സഹായിക്കും” എന്ന് ചടങ്ങിൽ പ്രസംഗിച്ച സിദ്ധീഖ്‌ ഹിമമി പ്രസ്താവിച്ചു.
അതേസമയം, മോർച്ചയിൽ നിന്ന് പിൻമാറിയ ഉസ്താദുമാരെ തെറിയഭിഷേകം നടത്തുന്ന മോർച്ചാ നേതാവിന്റെ ശബ്ദ രേഖ വാട്സാപിൽ പ്രചരിക്കുകയാണ്.

ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ്‌ അഡ്വ.അസ്‌ഗറലി , ഫസൽ അസൈഗോളി, ബിജെപി നേതാവ്‌ സന്തോഷ്‌ കുമാർ റായ്‌, ഹനീഫ്‌ നിസാമി, സിദ്ദീഖ്‌ ഹിമമി, തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

Previous ArticleNext Article