Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

നാദാപുരത്തെ എംഎസ്‌എഫ്‌ പ്രവർത്തകരെ വിഢികളെന്ന് ആക്ഷേപിച്ച്‌‌ എംഎസ്‌എഫ്‌ ദേശീയ പ്രസിഡണ്ട്‌ ടിപി അഷ്‌റഫലി; നേതാവിന് പൊങ്കാലയിട്ട്‌ അണികൾ

IMG_9106 IMG_9108 IMG_9109 IMG_9110 IMG_9111 IMG_9112

കോഴിക്കോട്‌:(www.k-onenews.in)

നാദാപുരത്തെ എംഎസ്‌എഫ്‌ പ്രവർത്തകരെ വിഢികളെന്ന് ആക്ഷേപിച്ച്‌ ദേശീയ അധ്യക്ഷൻ ടിപി അഷ്‌റഫലി രംഗത്ത്‌.
കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോളജ്‌ യൂണിയൻ തിരഞ്ഞെടുപ്പിൽ നാദാപുരം എംഇടി കോളജിലെ വിദ്യാർത്ഥികൾ സ്ഥാപിച്ച ഒരു പ്രചരണ ബോർഡാണ് നേതാവിനെ ചൊടിപ്പിച്ചത്‌.

കോളജ്‌ യൂണിയനിലേക്ക്‌ മൽസരിക്കുന്ന എംഎസ്‌എഫ്‌ സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡിൽ സ്ത്രീകളുടെ ഫോട്ടോ വെക്കാതിരുന്ന പ്രവർത്തകരെ “ആ ബോർഡ് തലക്കകത്ത് ആൾ താമസമില്ലാത്ത ഏതോ ഒരു വിഡ്ഡിയുടെ ഉൽപന്നം മാത്രമാണ്” എന്നാണ് ദേശീയ പ്രസിഡണ്ട്‌ വിശേഷിപ്പിച്ചത്‌.
തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക്‌ പേജിലൂടെയാണു അഷ്‌റഫലി ഇക്കാര്യം വ്യക്തമാക്കിയത്‌.
ഇതിൽ പ്രകോപിതരായ അണികൾ പോസ്റ്റിനു താഴെ വ്യാപകമായി പൊങ്കാലയാരംഭിച്ചിട്ടുണ്ട്‌.

ലീഗിനു വേണ്ടി ഏറ്റവും കൂടുതൽ രക്തസാക്ഷികളെ നൽകേണ്ടി വന്ന ഒരു നാട്ടിലെ പ്രവർത്തകരെ അവഹേളിച്ച പ്രസിഡണ്ട്‌ മാപ്പ്‌ പറഞ്ഞേ തീരൂ എന്നാണ് പ്രവർത്തകരുടെ നിലപാട്‌.

ടിപി അഷ്‌റഫലിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ;

ഇന്നലെ ഉച്ചക്ക് 2 മണിയോടടുത്ത സമയത്താണ് ഹരിതയുടെ ജനറൽ സെക്രട്ടറി മുഫീദ തെസ്നിയുടെ വിളി വന്നത് “ഫറൂഖ് കോളേജിൽ ഹരിതയുടെ യൂണിറ്റ് ജനറൽ സെകട്ടറി സോഷ്യോളജിയിൽ നിന്ന് വിജയിച്ചിട്ടുണ്ട് .കഴിഞ്ഞ രണ്ട് തവണയും അവളെ പരാജയപ്പെടുത്തിയിരുന്നു .അതിൽ തളരാതെ മത്സരിച്ച് വിജയിച്ച കുട്ടിയാണ്. നന്നായി സംസാരിക്കും. നല്ല ലീഡർഷിപ്പ് ക്വാളിറ്റിയുണ്ട്, ചെയർപേഴ്സൺ സ്ഥാനത്തേക്ക് പറ്റിയ കാൻഡിഡേറ്റാണ്” ഇത്രയൊക്കെ പറഞ്ഞപ്പോൾ കഴിവുള്ള കുട്ടിയെങ്കിൽ നമുക്ക് പരിഗണിക്കാം ഞാൻ മിസ്അബുമായി സംസാരികട്ടെ എന്ന മറുപടി പറഞ്ഞ്, ഈ വിവരങ്ങൾ മിസ്അബുമായി പങ്കുവെച്ചു.ഏറെ താൽപര്യത്തോടെയാണ് മിസ്അബ് പ്രതികരിച്ചത് .
മിനയിലെ കഴിവ് കണ്ടറിഞ്ഞ എല്ലാവർക്കും ഇങ്ങനെ ഒരു ആലോചനയിൽ ആഹ്ലാദം.

ഇത്രയും പറഞ്ഞത് സംഘടനയുടെ സ്ത്രീപക്ഷ നിലപാട് എന്താണെന്ന് വ്യക്തമാക്കാനാണ്.

നാദാപുരം എം.ഇ.ടി കോളേജിലെ ഒരു തെരഞ്ഞടുപ്പ് പ്രചരണ ബോർഡിലെ പെൺകുട്ടികളുടെ ഫോട്ടോ വെക്കാത്ത ചിത്രം കാണിച്ച് അത് എം.എസ്.എഫ് നിലപാടായി ആരും വ്യാഖ്യാനിക്കേണ്ട. ആ ബോർഡ് തലക്കകത്ത് ആൾ താമസമില്ലാത്ത ഏതോ ഒരു വിഡ്ഡിയുടെ ഉൽപന്നം മാത്രമാണ്.
കഴിവും പ്രാപ്തിയും നിലപാടുമുള്ള പെൺകുട്ടികൾക്ക് അംഗീകാരത്തിന്റെ ഇടമുള്ള സംഘടന തന്നെയാണ് എം.എസ്.എഫ്.

#ഹരിത ഒരു ശരിയായ തീരുമാനമാണന്നും ,അതിന്റെ സഞ്ചാരപഥം നേർദിശയിലാണന്നതിനും കാലം നൽകിയ കയ്യൊപ്പാണ് #മിന #ഫർസാന
മിന ഫർസാനയെ പോലുള്ള ആയിരകണക്കിന് വിദ്യാർത്ഥിനികളുടേതാണ് വരാനിരിക്കുന്ന ഭാവി എന്ന തിരിച്ചറിവാണ് 2012 ലെ ‘ഹരിത’ രൂപീകരണം.
മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ രാഷട്രീയ സാമൂഹിക നവോത്ഥാന ഭൂമികയിൽ വിശിഷ്യ സ്ഥാനമുള്ള ഫറൂഖ് കോളേജിൽ നിന്ന് തന്നെ ന്യൂനപക്ഷ രാഷട്രീയത്തിന്റെ നവ മുന്നേറ്റത്തിന് ഊർജം നൽകുന്ന ചുവട് വെപ്പായി കോളേജ് യൂണിയൻ ചെയർപേഴ്സണായി മിന വിജയിച്ചത് ശുഭ പ്രതീക്ഷയാണ്.
കാലികറ്റ് സർവ്വകലാശാലാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവർക്കുo അഭിവാദ്യങ്ങൾ.

Previous ArticleNext Article