Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

സികെ.നായർ കോളജിലെ എസ്‌എഫ്‌ഐ-എബിവിപി അവിശുദ്ധ കൂട്ടുകെട്ട്‌; സിപിഎം നിലപാട്‌ വ്യക്തമാക്കണം – എസ്‌ഡിപിഐ

IMG_9117

നിലേശ്വരം:(www.k-onenews.in)

പടന്നക്കാട്‌ സികെ നായർ ആർട്‌സ്‌& മാനേജ്‌മെന്റ്‌ കോളജിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ വിദ്യാർത്ഥികളെ മർദ്ധിക്കുകയും, പർദ്ദക്കെതിരെ പ്രകടനം നടത്തുകയും ചെയ്ത എസ്‌എഫ്‌ഐ-എബിവിപി അവിശുദ്ധ കൂട്ടുകെട്ട്‌ സംബന്ധിച്ച്‌ സിപിഎം നിലപാട്‌ വ്യക്തമാക്കണമെന്ന് എസ്‌ഡിപിഐ നീലേശ്വരം മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു.

മാനേജ്‌മെന്റുമായി ചർച്ച നടക്കുന്നതിനിടെ രക്ഷിതാക്കളുടെ മുന്നിൽ വെച്ച്‌ പോലും മാരകായുധങ്ങളുമായി വിദ്യാർത്ഥികളെ അക്രമിച്ച എസ്‌എഫ്‌ഐ-എബിവിപി നീക്കം കാടത്തമാണെന്നും, വിദ്യാർത്ഥികൾക്ക്‌ വധഭീഷണി ഉൾപ്പെടെയുള്ള ഭീഷണികൾ വന്നു കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ രക്ഷിതാക്കൾ കൈക്കൊള്ളുന്ന നിയമ നടപടികൾക്ക്‌ പാർട്ടി പൂർണ്ണ പിന്തുണ നൽകുമെന്നും നേതാക്കൾ അറിയിച്ചു.

കോളജ്‌ നിയമ പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതിയുള്ള ബുധനാഴ്ച്ച ദിവസം പർദ്ധ ധരിച്ചെത്തിയ നാലു വിദ്യാർത്ഥിനികളെ ക്ലാസിൽ നിന്നും പുറത്താക്കിയ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. ഒരു ജനാധിപത്യ രാജ്യത്ത്‌
മതസ്വാതന്ത്ര്യത്തിനു വേണ്ടി വിദ്യാർത്ഥികൾക്ക്‌ പോലും സമരം ചെയ്യേണ്ടി വരുന്നത്‌ അത്യന്തം ഖേദകരമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

എസ്‌ഡിപിഐ നീലേശ്വരം മുനിസിപ്പൽ പ്രസിഡണ്ട്‌ സിഎച്ച്‌ ഹനീഫ, ജനറൽ സെക്രട്ടറി എംവി ഷൗക്കത്തലി‌, ഇഖ്‌ബാൽ, സജീർ, മുഹമ്മദലി, അബൂബക്കർ, അമീർ, അഫ്‌സൽ, മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.

Previous ArticleNext Article