Hot, കേരളം, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

“മിനിമം അഞ്ച്‌ മുസ്‌ലിംകളെയെങ്കിലും കൊല്ലണം”.. ഫേസ്‌ബുക്കിലൂടെ സംഘപരിവാർ പ്രവർത്തകന്റെ കൊലവിളി

IMG_9128IMG_9130 IMG_9131

കാസർഗോഡ്‌:(www.k-onenews.in)

കാസർഗോഡ്‌ ജില്ലയിൽ വർഗീയ കലാപം സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന ഇന്റലിജൻസ്‌ റിപ്പോർട്ട്‌ നിലനിൽക്കെ മുസ്ലിംകൾക്കെതിരെ കൊലവിളിയുമായി പ്രവർത്തകർ രംഗത്ത്‌.
ജില്ലാ സൈബർ സെല്ലിന്റെ കനത്ത നിരീക്ഷണമുണ്ടെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയയിലൂടെയാണ് ആർഎസ്‌എസ്‌ പ്രവർത്തകന്റെ ഈ പരസ്യമായ കൊലവിളി.

നിരവധി കൊലക്കേസുകളിലും, മറ്റു ക്രിമിനൽ കേസുകളിലും പ്രതിയായ അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷി(30)നെ കാറിടിച്ച്‌ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തെ തുടർന്നാണ് വ്യാപകമായി ഇത്തരം വിദ്വേഷ പ്രചാരണം നടക്കുന്നത്‌.

ഇത്‌ സംബന്ധിച്ചൊരു പോസ്റ്റിലാണ് നീലേശ്വരം സ്വദേശിയും സംഘപരിവാർ പ്രവർത്തകനുമായ ശരത്ത്‌ ജ്യോതിഷിനു പരിക്കേറ്റതിനു പകരം ചുരുങ്ങിയത്‌ അഞ്ചു മുസ്ലിംകളെയെങ്കിലും കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയത്‌.

വ്യാഴാഴ്ച്ച രാത്രി ഏഴ്‌ മണിയോടെ സംഘപരിവാർ കേന്ദ്രമായ കോട്ടക്കണ്ണി പിഎം ജംഗ്ഷനിൽ വെച്ചാണ് അപായ നീക്കമുണ്ടായത്‌‌. ബൈക്കിൽ ഇരിക്കുകയായിരുന്ന തന്നെ ആൾട്ടോ കാറിലെത്തിയ ഒരു സംഘം ഇടിച്ചു വീഴ്ത്തുകയും മാരകായുധങ്ങളുമായി ആക്രമിക്കാൻ വരികയായിരുന്നെന്നും പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടുവെന്നുമാണ് ജ്യോതിഷ്‌ പോലീസിനു നൽകിയ മൊഴി.(www.k-onenews.in) ഇത്‌ പ്രകാരം കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ വധശ്രമത്തിനു കേസെടുത്ത്‌ പോലീസ്‌ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്‌.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച്ച രാവിലെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ്‌ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നത്‌. അത്യന്തം പ്രകോപനപരവും മുസ്ലിം സമുദായത്തെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തിലുടനീളം മുഴക്കിയത്‌.

മതസൗഹാർദ്ധം തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാവണമെന്നും, സോഷ്യൽ മീഡിയയിൽ കൂടിയുള്ള വിദ്വേഷ പ്രചരണം തടയിടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Previous ArticleNext Article