Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ആർഎസ്‌എസ്‌ ഭീകരതക്കെതിരെ വെള്ളിയാഴ്ച്ച കാസർഗോട്ട്‌ പ്രതിരോധ സംഗമവും ബഹുജന റാലിയും

കാസർഗോഡ്‌:(www.k-onenews.in)

ആർഎസ്‌എസ്‌ ഭീകരതക്കെതിരെ കാസർഗോട്ട്‌ പ്രതിരോധ സംഗമവും ബഹുജന റാലിയും സംഘടിപ്പിക്കുന്നു.
ആഗസ്ത്‌ 18 വെള്ളിയാഴ്ച്ച വൈകിട്ടാണ് എസ്‌ഡിപിഐ കാസർഗോഡ്‌ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.
‘വീട്‌ വിട്ടിറങ്ങുക..ഇന്ത്യയെ തല്ലിക്കൊല്ലുന്നത തടയുക’ എന്ന മുദ്രാവാക്യവുമായി അഖിലേന്ത്യാ തലത്തിൽ പാർട്ടി നടത്തുന്ന ക്യാംപയിന്റെ ഭാഗമായാണ് സംഗമം.

ക്ലോക്ക്‌ ടവർ പരിസരത്തെ സൈനുൽ ആബിദ്‌ നഗറിൽ നിന്ന് ആരംഭിക്കുന്ന ബഹുജന റാലി നഗരം ചുറ്റി പുതിയ ബസ്‌സ്റ്റാൻഡിലെ റിയാസ്‌ മൗലവി നഗറിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പ്രതിരോധ സംഗമം എസ്‌ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ്‌ അംഗം അബ്ദുൽ ഹമീദ്‌ തമിഴ്‌നാട്‌ ഉത്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി എകെ.അബ്ദുൽ മജീദ്‌ മുഖ്യപ്രഭാഷണം നടത്തും.
നേതാക്കളായ കെകെ അബ്ദുൽ ജബ്ബാർ, എൻയു അബ്ദുൽ സലാം, ഡോ.സിടി സുലൈമാൻ, നിസാം തച്ചോണം, പികെ സലീം, മഞ്ചുഷ മാവിലാടം തുടങ്ങിയവർ പ്രസംഗിക്കും.

ജില്ലയിലെ മുഴുവൻ മതേതര വിശ്വാസികളും സംഘപരിവാർ വിരുദ്ധ പ്രതിരോധ സംഗമത്തിൽ അണി നിരക്കണമെന്ന് സംഘാടക സമിതി വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.

Previous ArticleNext Article