Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

‘ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക’ : എസ്‌ഡിപിഐ പ്രതിരോധ സംഗമം 18ന് കാസര്‍കോഡ്

കാസര്‍കോട്:(www.k-onenews.in)

‘ഇന്ത്യയെ തല്ലി കൊല്ലുന്നത് തടയുക’ ജനകീയ പ്രചാരണത്തിന്റെ ഭാഗമായി എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 18ന് ജില്ലാതല പ്രതിരോധ സംഗമം നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തിന് മുന്നോടിയായി വൈകീട്ട് മൂന്നരയ്ക്ക് സൈനുല്‍ ആബിദ് നഗറില്‍ നിന്നും ( തായലങ്ങാടി ക്ലോക്ക് ടവര്‍) ബഹുജന റാലി നടക്കും അഞ്ചിന് റിയാസ് മൗലവി നഗറില്‍ (പുതിയ ബസ് സ്റ്റാന്റിന് സമീപം മിലന്‍ തിയറ്റര്‍ കമ്പൗണ്ട് ) പ്രതിരോധ സംഗമം എസ്ഡിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ ഹമീദ് റാംനാട് തമിഴ്‌നാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് പ്രഭാഷണം നടത്തും. കെ കെ അബ്ദുല്‍ ജബ്ബാര്‍, സഹീര്‍ അബ്ബാസ് സഅദി, എന്‍ യു അബ്ദുല്‍ സലാം, വൈ മുഹമ്മദ്, ഡോ സി ടി സുലൈമാന്‍, നിസാം തച്ചോണം, പി കെ സലീം, മഞ്ചു ഷാ മാവിലാടം, ഇഖ്ബാല്‍ ഹൊസങ്കടി സംബന്ധിക്കും. ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, ആദിവാസികള്‍, സ്ത്രീകള്‍, എഴുത്തുകാര്‍, പുരോഗമ ചിന്തകര്‍ ഇതര മതചിഹ്നങ്ങള്‍, സംസ്‌ക്കാരം എന്നിവയ്‌ക്കെക്കെതിരെ പോലും ആക്രമങ്ങളും കയ്യേറ്റങ്ങളും വ്യാപമാക്കി ആര്‍എസ്എസ് ഭീകരത ജനങ്ങളില്‍ കടുത്ത ആശങ്കയും ഭീതിയും ഉണ്ടാക്കിയിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഘ് പരിവാര്‍ ഭീകരതയില്‍ നിന്നുള്ള മോചനം സാധ്യമാക്കാന്‍ മുഴുവന്‍ ജനാധിപത്യ പുരോഗമന ശക്തികളുമായുള്ള യോജിച്ച മുന്നേറ്റമാണ് രാജ്യം ആവശ്യപ്പെടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അറഫ, ട്രഷറര്‍ ഇക്ബാല്‍ ഹൊസങ്കടി സംബന്ധിച്ചു.

Previous ArticleNext Article