Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ, രാഷ്ട്രീയം

മതേതര കേരളം ഞെട്ടുന്നു, ഷഫിനെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് പറഞ്ഞ്‌ കേരള സർക്കാർ കോടതിയിൽ സമർപ്പിച്ചത്‌ മറ്റൊരാളുടെ കേസ്‌ റിപ്പോർട്ട്‌ ; കേരളാ പോലീസിന്റെ തനി നിറം പുറത്ത്‌

കൊല്ലം: (www.k-onenews.in) ഇസ്ലാം മതം വിശ്വസിച്ച ഡോ:ഹാദിയയുടെയും ഷഫിൻ ജഹാൻ എന്ന പ്രവാസിയുടെയും വിവാഹം റദ്ധാക്കാൻ കേരളാ പോലീസ്‌ കളിച്ച നാടകം പുറത്ത്‌.

ഭർത്താവ്‌ ഷഫിൻ ജഹാന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് വരുത്തിത്തീർക്കാനും പാസ്‌പോർട്ട്‌ കണ്ടു കെട്ടാനും ചിക്കു എന്ന മറ്റൊരു ഷഫിന്റെ പേരിലുള്ള കേസാണ് റിപ്പോർട്ടായി നൽകിയിരിക്കുന്നതെന്ന് ഓൺലൈൻ ന്യൂസ്‌ പോർട്ടലായ നാരദ റിപ്പോർട്ട്‌ ചെയ്യുന്നു.

റിപ്പോർട്ട്‌ ചുവടെ,

വിവാഹം അസാധുവാക്കി കോടതി വീട്ടുകാർക്കൊപ്പമയച്ച വൈക്കം സ്വദേശിനി ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാനെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കോടതിയിൽ വ്യാജ റിപ്പോർട്ട് നൽകി പൊലീസ്. സമാന പേരുള്ള ആൾക്കെതിരെയുള്ള രണ്ടു കേസുകളാണ് ഷഫിനെതിരെ പൊലീസ് ചുമത്തിയത്. കേസിലെ വിധി ഹാദിയയ്ക്ക് എതിരാവാൻ പൊലീസ് നടത്തിയ ഈ ഗൂഢ നീക്കം ഇടയാക്കി.

IMG_9188

കൊല്ലം കിളിക്കൊല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളാണ് ഷഫിൻ ജഹാന്റെ തലയിൽ കെട്ടിവച്ച് പൊലീസ് അദ്ദേഹത്തെ കൊടുക്രിമിനൽ ആക്കിയത്. ക്രൈംനമ്പർ 889/11, 1051/13 എന്നീ കേസുകളാണ് ഷഫിൻ ജഹാനെതിരെയാക്കി പൊലീസ് മുകളിലേക്കു റിപ്പോർട്ട് നൽകിയത്. ഇത് മുൻനിർത്തി ഷഫിൻ ജഹാൻ കൊടുംക്രിമിനൽ ആണെന്ന പ്രചാരണവും പോലീസ്‌ നടത്തുകയായിരുന്നു. മറ്റു ചിലരും ഇത്‌ ഏറ്റു പിടിച്ചു.

തിരുവനന്തപുരം പാസ്പോർട്ട് ഓഫീസിൽ നിന്നും കഴിഞ്ഞ ദിവസം നോട്ടീസ് വന്നപ്പോഴാണ് തനിക്കെതിരെ പൊലീസ് നടത്തിയ ഗൂഢനീക്കങ്ങൾ മനസ്സിലാവുന്നതെന്നു ഷഫിൻ നാരദാ ന്യൂസിനോടു പറഞ്ഞു. ക്രിമിനൽ കേസുകൾ മറച്ചുവച്ച് പാസ്പോർട്ട് റിന്യൂ ചെയ്തുവെന്നും അതിനാൽ അത് സറൻഡർ ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.

IMG_9187
15 ദിവസത്തിനുള്ളിൽ പാസ്പോർട്ട് സറൻഡർ ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തനിക്കെതിരെ ഇല്ലാത്ത കേസുകൾ ഉണ്ടെന്നുകാട്ടി പാസ്പോർട്ട് ഓഫീസിൽ നിന്നും നോട്ടീസ് വന്നതിന്റെ കാരണം അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് ഇതിനു പിന്നിൽ നടന്ന കള്ളക്കളികൾ ബോധ്യമായതെന്ന് ഷഫിൻ പറഞ്ഞു.
പാസ്പോർട്ട് ഓഫീസിൽ നിന്നുള്ള നോട്ടീസിൽ പറയുന്ന രണ്ടു കേസുകളുടെ വിവരങ്ങൾ തേടി ഷഫിൻ കിളിക്കൊല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ നിന്നും ലഭിച്ച രണ്ടു കേസ് റിപ്പോർട്ട് കണ്ടപ്പോൾ ഷഫിൻ ശരിക്കും ഞെട്ടി. ചിക്കു എന്നുവിളിക്കുന്ന മുഹമ്മദ് ഷഫിന്റെ പേരിലുള്ളതാണ് ഈ രണ്ടു കേസുകളും. വീട്ടുപേരും പിതാവിന്റെ പേരുമെല്ലാം വ്യത്യസ്തമായ ഒരാളുടെ കേസാണ് സമാന പേര് മുൻനിർത്തി ഷഫിൻ ജഹാന്റെ പേരിലാക്കാനും അതുവഴി ജയിലിനുള്ളിലാക്കാനും പൊലീസ് നാടകം കളിച്ചത്.

IMG_9186
കേസ് നമ്പർ 889/11ൽ ഐപിസി 341 (അന്യായമായി തടഞ്ഞുവയ്ക്കുക), 323 (സ്വമനസ്സാലെ ഉപദ്രവിക്കുക), 294 ബി (അസഭ്യം പറയുക) എന്നീ വകുപ്പുകളും കേസ് നമ്പർ 1051/13ൽ ഐപിസി 143 (നിയമവിരുദ്ധമായി സം ഘംചേരൽ), 147 (കലാപം ഉണ്ടാക്കുക), 326 (മാരകായുധം ഉപയോ ഗിച്ച് മുറിവേൽപ്പിക്കൽ), 149 (അന്യായമായി സംഘം ചേരൽ) എന്നീ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. ഹാദിയ കേസുമായി ബന്ധപ്പെട്ട് പൊലീസ് മുകളിലേക്കു റിപ്പോർട്ട് നൽകിയതോടെ ഈ വകുപ്പെല്ലാം ഷഫിൻ ജഹാന്റെ തലയിലായി.
ഷഫിൻ ജഹാൻ, S/o ഷാജഹാൻ, ചിറയിൽ പുത്തൻവീട്‌, ചാത്തിനാംകുളം, ചന്ദനത്തോപ്പ്‌ പി ഒ, കൊല്ലം എന്നതാണ് ഷഫിൻ ജഹാന്റെ വിലാസം. എന്നാൽ മുഹമ്മദ് ഷഫിൻ, S/o രാജു, അലി മൻസിൽ (ബം ഗ്ലാവിൽ വീട്, ചാത്തിനാംകുളം, മാങ്ങാട്, കൊല്ലം എന്നതാണ് യഥാർത്ഥ കുറ്റാരോപിതന്റെ വിലാസം. മറ്റൊരാളുടെ കേസുകൾ തന്റെ മേൽ കെട്ടിവച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഞങ്ങൾക്കൊന്നുമറിയില്ല, എല്ലാം മുകളിൽ നിന്നുള്ള ഏർപ്പാടാണ് എന്നായിരുന്നു എസ്ഐയുടെ മറുപടിയെന്നു ഷഫിൻ നാരദാ ന്യൂസിനോടു പറഞ്ഞു.
ഹാദിയ കേസിൽ ഹൈക്കോടതി വിധി തങ്ങൾക്കെതിരാക്കാൻ പൊലീസ് ഉന്നതർ നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഷഫിൻ ചൂണ്ടിക്കാട്ടി. പൊലീസ് നൽകിയ റിപ്പോർട്ട് പാസ്പോർട്ട് ഓഫീസ് അധികൃതർ വിശ്വസിച്ചതോടെയാണ് അത് പുതുക്കിയത് ക്രിമിനിൽ കേസുകൾ മറച്ചുവച്ചാണെന്നു ആരോപിച്ച് അധികൃതർ സറൻഡർ നോട്ടീസ് അയച്ചത്. അതേസമയം, ഇത്തരമൊരു സംഭവത്തെ പറ്റി അറിയില്ലെന്നായിരുന്നു കിളിക്കൊല്ലൂർ എസ്ഐ പ്രശാന്ത്കുമാർ നാരദാ ന്യൂസിനോടു പ്രതികരിച്ചത്.

കള്ളക്കേസ് ചുമത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന ആരോപണം പൊലീസിനെതിരെ വ്യാപകമാവുന്നതിനിടെയാണ് ഇത്തരമൊരു സംഭവം പുറത്തുവരുന്നത്. ഹാദിയ കേസ് വാദികൾക്കെതിരാവാൻ പൊലീസ് മനഃപ്പൂർവ്വം നടത്തിയ ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.
പൊലീസ് സേനയുടെയൊന്നാകെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നീക്കമാണ് ഈ കേസിൽ ഒരു വിഭാ ഗം ഉദ്യോ ഗസ്ഥരിൽ നിന്നുണ്ടായത്.
തെറ്റായ വിവരങ്ങൾ ഒരു പൗരനെതിരെ നൽകി കോടതിയെ മനഃപ്പൂർവ്വം തെറ്റിദ്ധരിപ്പിച്ചതിലൂടെ ഗുരുതരമായ കുറ്റമാണ് പൊലീസ് ചെയ്തിരിക്കുന്നത്.

IMG_9185

സ്വന്തം ഇഷ്ടപ്രകാരം മുസ്ലിമായ ഹാദിയ നിയമപ്രകാരം മാട്രിമോണിയലിലൂടെ പരസ്യം നൽകിയാണ് ഷഫിൻ ജഹാനുമായുള്ള വിവാഹം നടന്നത്.
എന്നാൽ മാതാപിതാക്കളുടെ സാന്നിധ്യമില്ലെന്ന വിചിത്രവാദം പറഞ്ഞാണ് കോടതി ഇവരുടെ വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കളോടൊപ്പം വൈക്കത്തെ വീട്ടിലേക്കയച്ചത്. തടവറയ്ക്കു സമാനമായ രീതിയിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ സ്വന്തം വീട്ടിൽ അനുഭവിക്കുന്നത്.

കടപ്പാട്: നാരദ

Previous ArticleNext Article