Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

പാലക്കാട്‌ ജില്ലാ കളക്ടർ ഉൾപ്പെടെ അഞ്ച്‌ കളക്ടർമാരെ സ്ഥലം മാറ്റാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: (www.k-onenews.in) പാലക്കാട്‌ ജില്ലാ കളക്ടർ ഉൾപ്പെടെ അഞ്ച്‌ കളക്ടർമാരെ സ്ഥലം മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട്ടെ എയ്‌ഡഡ്‌ സ്കൂളിൽ നടന്ന സ്വാതന്ത്യ ദിനാഘോഷ പരിപാടികളോടനുബന്ധിച്ച്‌ ആർഎസ്‌എസ്‌ സർസ്സംഘചാലക്‌ മോഹൻ ഭാഗവത്‌ ദേശീയ പതാക ഉയർത്തുന്നത്‌ ചട്ടവിരുദ്ദമാണെന്നും ഇത്‌ തടയണമെന്നും ജില്ലാ കളക്ടർ റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതേ തുടർന്നുണ്ടായ വിവാദങ്ങൾ ഇടത്‌ സർക്കാരിനു ഏറെ തലവേദന സൃഷ്ടിച്ചതായാണു സൂചന.

അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്‌ .
തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്.
ശുചിത്വമിഷന്‍ ഡയറക്ടറായിരുന്ന ഡോ.കെ.വാസുകിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍. ലോട്ടറി ഡയറക്ടര്‍ എസ്.കാര്‍ത്തികേയനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു.
ടി.വി.അനുപമയാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടര്‍. കോട്ടയം കളക്ടറായി നവജ്യോത് ഖോസയെയും പാലക്കാട് കളക്ടറായി സുരേഷ് ബാബുവിനേയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

ചികിത്സ കിട്ടാതെ മരണപ്പെട്ട തമിഴ്‌നാട്‌ സ്വദേശി മുരുകന്റെ കുടുംബത്തിനു‌ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌.

Previous ArticleNext Article