Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഹാദിയ കേസ്; കേരള സര്‍ക്കാര്‍ ആർഎസ്എസ് അജണ്ടക്ക് കൂട്ടുനില്‍ക്കുന്നു: എസ്ഡിപിഐ

കോഴിക്കോട്: (www.k-onenews.in) ഹാദിയയുടെ മതം മാറ്റവും വിവാഹവും എന്‍ ഐ എ അന്വേഷിക്കുന്നതിന് വിരോധമില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത കേരള സര്‍ക്കാര്‍ ആര്‍.എസ്.എസ് അജണ്ടക്ക് കൂട്ടുനില്‍ക്കുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. ആര്‍.എസ്.എസ് ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്ന എന്‍.ഐ.എ നിഷ്പക്ഷ ഏജന്‍സിയാണെന്ന് അഭിപ്രായമുണ്ടോയെന്ന് സി.പി.എം വ്യക്തമാക്കണം.

തെറ്റിദ്ധാരണയും പുകമറയും സൃഷ്ടിച്ച് മത സമൂഹങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്താനാണ് ആര്‍.എസ്.എസ് നീക്കം. സി.പി.എം ഭരണത്തിലും ഇതിനെ സഹായിക്കുന്ന നിലപാട് ആവര്‍ത്തിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. എന്‍.ഐ.എയുടെ പരിധിയില്‍ ഉള്‍പ്പെടുന്നവയായിട്ടും ബി.ജെ.പി നേതാക്കള്‍ പ്രതികളായ കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിയും മെഡിക്കല്‍ കോഴയുടെ ഭാഗമായി നടന്ന ഹവാല ഇടപാടും എന്‍.ഐ.എ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാന്‍ പോലും പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം െ്രെകംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് കേസ് എന്‍.ഐ.എക്ക് വിടണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പിന്തുണച്ചത്. ഇത് കേരള പോലീസിന് മേല്‍ അവിശ്വാസം രേഖപ്പെടുത്തുന്ന നടപടിയാണെന്നും ഫൈസി പറഞ്ഞു.

Previous ArticleNext Article