Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

“ഇതാണോ എന്റെ ജീവിതം, എനിക്ക്‌ ഇങ്ങനെ ജീവിച്ചാൽ മതിയോ”??.. ഡോ.ഹാദിയയുടെ വീട്ടിൽ രഹസ്യ സന്ദർശനം നടത്തിയ ഹിന്ദുത്വ പ്രചാരകൻ രാഹുൽ ഈശ്വറിനോട്‌ തുറന്നടിക്കുന്ന ഹാദിയയുടെ വീഡിയോ പുറത്ത്

കൊല്ലം:(www.k-onenews.in)

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ വിവാഹം അസാധുവാക്കി ഹൈക്കോടതി
രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്കയച്ച ഡോ:ഹാദിയയുടെ ഏറ്റവും പുതിയ വീഡിയോ പുറത്തായി.

മാസങ്ങളായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന ഡോ:ഹാദിയയെ സന്ദർശിക്കാൻ മാധ്യമ പ്രവർത്തകരെ പോലും അനുവദിച്ചിരുന്നില്ല. ഭർത്താവ്‌ ഷഫിൻ ജഹാൻ പെരുന്നാൾ ആശംസ അറിയിച്ച രജിസ്റ്റേർഡ്‌ കത്ത്‌ പോലും സ്വീകരിക്കാതെ മടക്കിയയച്ചത്‌ ഈയിടെ വിവാദമായിരുന്നു.

ഇതിനിടയിലാണ് ഹിന്ദുത്വ പ്രചാരകനും സംഘപരിവാർ സഹയാത്രികനുമായ രാഹുൽ ഈശ്വർ ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തി യുവതിയെ മാനസാന്തരപ്പെടുത്താൻ ശ്രമിച്ചത്‌ എന്നാണു വിവരം. എന്നാൽ, തന്റെ ജീവിതം ഇങ്ങനെയല്ല വേണ്ടതെന്നും തന്റെ വിശ്വ്വാസാചാരങ്ങളോടെ ജീവിക്കാൻ വീട്ടിൽ അനുവദിക്കുന്നില്ലെന്നും ഹാദിയ തുറന്നടിച്ചു.

പ്രായപൂർത്തിയെത്തിയ ഇന്ത്യൻ പൗരയായ തനിക്ക്‌ നിസ്കരിക്കാൻ പോലും വീട്ടിൽ നിന്ന് അനുമതി ലഭിക്കുന്നില്ലെന്ന വെളിപ്പെടുത്തലും വീഡിയോയിൽ വ്യക്തമാണ്.

‏ഹാദിയയുടെ വീട്ടിൽ സുരക്ഷക്കായി നിർത്തിയ പോലീസ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭവങ്ങളത്രയും അരങ്ങേറിയതെന്നത്‌ ഏറെ ഗൗരവകരമായാണ് കണക്കാക്കുന്നത്‌.

അതോടൊപ്പം, പല മാധ്യമങ്ങളും ആരോപിക്കുന്നതു പോലെ ഹാദിയയുടെ മതംമാറ്റം ലൗ ജിഹാദ് അല്ലെന്ന് മാതാവിന്റെ സംഭാഷണത്തില്‍ നിന്നും മനസ്സിലാവുന്നു. വിവാഹത്തിന് മുമ്പ് ഹാദിയ സുഹൃത്തുക്കളില്‍ നിന്ന് ഇസ്‌ലാം മതത്തെക്കുറിച്ച് പഠിക്കുകയും അതേക്കുറിച്ച് തങ്ങളോട് പറയുകയും ചെയ്തിരുന്നുവെന്ന് മാതാവ് വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

‏രാഹുൽ ഈശ്വർ തന്നെ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്, വീഡിയോ ഇവിടെക്കാണാം.

 

Previous ArticleNext Article