Hot, പുതിയ വാർത്തകൾ, വേര്‍പാട്

സൗദിയില് വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു

ജുബൈല്‍ : (www.k-onenews.inസൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ വാഹനാപടകത്തില്‍ കാസര്‍ഗോഡ്‌ നാലാംമെയില്‍ സ്വദേശിയായ പരേതനായ സി.എം അബ്ദുള്‍ ഖാദറിന്റെ മകന്‍ ഹര്‍ഷാദ്.സി.എം (28) മരണപ്പെട്ടു.

ജുബൈല്‍ ഹര്ഷാദ് സഞ്ചരിച്ച വാഹനം ഇന്നലെ രാത്രി 10.30ന് അപകടത്തില്‍പെടുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജുബൈല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: റുഖ്സാന (എതിര്‍ത്തോട്). സഹോദരങ്ങള്‍: ഹക്കീം, അലി. ഒരു വര്‍ഷം മുമ്പാണ് അര്‍ഷാദ് വിവാഹിതനായത്. ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണ്

Previous ArticleNext Article