Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

മുജാഹിദ്‌ പ്രവർത്തകരെ ജയിലിലടച്ച സംഭവം; പ്രതിപക്ഷ മൗനത്തിനെതിരെ ലീഗ്‌ പ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: (www.k-onenews.in) ഇസ്ലാമിക മത പ്രബോധനത്തിന്റെ ഭാഗമായി ലഘുലേഖവിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന വകുപ്പ്‌ ചുമത്തി ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാവുന്നു.

കഴിഞ്ഞ ദിവസം എറണാകുളം എടക്കേക്കരയിലാണ് ക്യാംപയിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന വിസ്ഡം ഗ്ലോബൽ ഇസ്ല്ലാമിക്‌ വിഷൻ വളണ്ടിയർമാരെ സംഘപരിവാർ പ്രവർത്തകർ തടഞ്ഞു വെച്ച്‌ മർദ്ധിച്ച ശേഷം പോലീസ്‌  (www.k-onenews.in) സ്റ്റേഷനിൽ ഏൽപിച്ചത്‌. ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത, ഐഎസ് മത നിഷിദ്ധം മാനവ വിരുദ്ധം എന്നി ലഘുലേഖകളും, ജീവിതം എന്തിന് വേണ്ടി എന്ന ബുക്ക് ലെറ്റുമാണ് ഇവർ വീടുകളിൽ വിതരണം ചെയ്തത്.

IMG-20170821-WA0206

ആലുവ റൂറൽ എസ്‌പി എവി ജോർജ്ജിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്യുകയും മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തി കേസെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി 39 വിസ്‌ഡം വളണ്ടിയർമാരെയും റിമാൻഡ്‌ ചെയ്ത്‌ ജയിലിലടച്ചിരിക്കയാണ്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത്‌ ഏറെ കോലാഹലം സൃഷ്ടിച്ച ഈ സംഭവം ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ ഉപയോഗിക്കാമായിരുന്നിട്ടും ഇന്ന് നിയമസഭയിൽ പ്രതിപക്ഷം ഇത്‌ (www.k-onenews.in) അവഗണിച്ചതാണ് ലീഗ്‌ അണികളിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്‌.

പറവൂരിൽ നടന്നത്‌ മുസ്ലിം സ്വത്വത്തിനു നേരെയുള്ള സംഘപരിവാറിന്റെ ഭീകരവാഴ്ച്ചയെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടും, ഇടതു സർക്കാരിന്റെ പോലീസ്‌ ആർഎസ്‌എസിനു വിടുപണി ചെയ്യുകയാണെന്ന ആരോപണമുയർന്നിട്ടും ലീഗ്‌ നേതാക്കൾ പോലും നിയമസഭയിൽ ഈ വിഷയം ഉന്നയിക്കാതിരുന്നത്‌ കടുത്ത അലംഭാവമാണെന്ന് ഈ വിഭാഗം പറയുന്നു.

IMG_9261

സോഷ്യൽ മീഡിയയിൽ പ്രവർത്തകരുടെ പ്രതിഷേധം കനത്തതോടെ നാളെ പറവൂർ എംഎൽഎ വിഡി സതീശനെക്കൊണ്ട്‌ ഈ വിഷയം പറയിപ്പിക്കാം എന്ന വിശദീകരണവുമായി ലീഗ്‌ നേതാവ്‌ കെഎം ഷാജി രംഗത്തെത്തിയിട്ടുണ്ട്‌. എന്നാൽ ആ വിഷയം സ്ഥലം എംഎൽഎ എന്ന നിലയിൽ അദ്ദേഹം ഉന്നയിക്കട്ടെയെന്നും എന്നാൽ നിയമസഭക്കുള്ളിലും പുറത്തും ലീഗിന്റെ‌ പ്രതിഷേധവും മറ്റും എവിടെ? എന്ന ചോദ്യമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്‌.

IMG-20170821-WA0207

അതേ സമയം, മുജാഹിദ്‌ പ്രവർത്തകരെ മർദ്ധിക്കുകയും ജയിലിലടക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്‌ മുസ്ലിം ഏകോപന സമിതി സെക്രട്ടറിയേറ്റിലേക്ക്‌ മാർച്ച്‌ നടത്തി.
കരമന അഷ്‌റഫ്‌ മൗലവി ഉത്ഘാടനം ചെയ്തു. പോപുലർ ഫ്രണ്ട്‌, ജമാ
അത്തെ ഇസ്ലാമി, എസ്‌ഡിപിഐ, വെൽഫയർ പാർട്ടി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌.

Previous ArticleNext Article