Hot, അന്താരാഷ്ട്രം, കേരളം, പുതിയ വാർത്തകൾ, ലേഖനം

എന്താണ് ബ്ലൂ വെയിൽ ഗെയിം; മാധ്യമ പ്രചാരണവും യാഥാർത്ഥ്യവും ഒരു പുനർവായന, ‘ടോട്ടോ ചാൻ’ എന്ന ശഫീഖ്‌ തീക്കുനി എഴുതുന്നു..

ലേഖനം: (www.k-onenews.in)

ഷഫീഖ്‌ തീക്കുനി (ടോട്ടോ ചാൻ)

🌊: ബ്ലൂ വെയിൽ ഗെയിം ഒരു പുനർവായന :
ഇതുവരെ വായിച്ചതെല്ലാം തല്ക്കാലം മറന്നു കൊണ്ട് ഒരു ചെറു പഠനം .
രണ്ടാഴ്ചത്തെ വായനയിൽ നിന്നും മൂന്നു ദിവസത്തെ പോസ്റ്റ് writingil നിന്നും കാച്ചികുറുക്കിയത്
—————————-

മാധ്യമ തള്ളലുകൾ
നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്:
”റഷ്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന blue whale എന്നപേരിൽ അറിയപ്പെടുന്ന നിഗൂഢ ഓൺലൈൻ ഗെയിം ലോകത്താകമാനം നിരവധി ടീനേജുകാരെ ആത്മഹത്യക്കു പ്രേരണായിട്ടുണ്ട്.
ആയിക്കൊണ്ടിരിക്കുന്നു.മലയാളികളടക്കമുള്ള
ഇന്ത്യൻ ഇരകളും ഇതിൽ വീണു കഴിഞ്ഞു ”
—————–

ഗെയിം രീതി :
താല്പര്യമുള്ള ആളുകളെ അതിരഹസ്യമായി സോഷ്യൽ നെറ്റ്‌വർക്കിൽ ഹാഷ് ടാഗ് വഴിയോ മറ്റോ കളി നിയന്ത്രിക്കുന്ന ആൾ (സാങ്കേതികമായി ക്യൂറേറ്റർ /അഡ്മിനിസ്ട്രേറ്റർ )പരിചയത്തിലാവുന്നു.ദിവസവും ഒരു ടാസ്ക് എന്ന രീതിയിൽ 50 സ്റ്റേജുകളിലൂടെ കളി കടന്നു പോകുന്നു.അന്പതാമത്തെ സ്റ്റേജിൽ മത്സരാർത്ഥി ആത്മഹത്യാ ചെയ്യണം.എന്നാൽ മത്സരം ’വിജയിച്ചു ’.മത്സരം പാതിവഴിയിൽ ഉപേക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ വ്യക്തിവിവരങ്ങൾ മുഴുവൻ ഹാക്ക് ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യും.അവസാനം അതും ആത്മഹത്യയിൽ തീരും.
_______________

ഇനി കുറച്ചു അന്വേഷണങ്ങളാവാം !!
➡ വസ്തുതകൾ നോക്കിയിട്ടു തള്ളിലേക്കു വരാം:

2016 മേയിൽ Novaya Gazzeta എന്ന റഷ്യൻ ഓൺലൈൻ പോർട്ടലിൽ ചില പരാമർശങ്ങൾ വന്നതോടെയാണ് ’ബ്ലൂ വൈൽ’ ശ്രദ്ധിക്കപ്പെടുന്നത് .അതിതാണ്
///We counted 130 suicides of children that occurred in Russia from November 2015 to April 2016 (!) – Almost all of them were members of the same group on the Internet ////

ആറുമാസം കൊണ്ട് ആത്മഹത്യാ ചെയ്ത 130 കുട്ടികൾ സോഷ്യൽ മീഡിയയിൽ ഒരേ ഗ്രൂപ്പിലെ
അംഗങ്ങൾ ആയിരുന്നു .ഇങ്ങനെ മരിച്ചവരിൽ 80 പേർക്കെങ്കിലും ’ബ്ലൂ whale ’ എന്ന ഗേമുമായി ബന്ധമുണ്ടായിരുന്നു എന്ന് പോർട്ടൽ റിപ്പോർട്ട് ചെയ്തു.ഇത് ’റേഡിയോ ഫ്രീ യൂറോപ് ’ എന്ന ആധികാരിക broadcast corporation പഠനവിധേയമാക്കിയെങ്കിലും സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല.ശരിക്കു പറഞ്ഞാൽ Blue whale ചർച്ച ജനിക്കുന്നത് ഒരു തെറ്റായ #വ്യാഖ്യാനത്തിന്റെ പിടിവള്ളിപുറത്താണ്.

റഷ്യിലെ പ്രധാന സോഷ്യൽ നെറ്റ്‌വർക്ക് ആണ് VKontakte .നമ്മൾ fb എന്ന് പറയുന്നത് പോലെ അവർ VK എന്ന് വിളിക്കുന്നു.VK യിൽ ചില കുപ്രസിദ്ധ ആത്മഹത്യാ ചിന്താഗതിയുള്ള ഗ്രൂപ്പുകൾ ഉണ്ട് എന്ന് പറയപ്പെടുന്നു.പക്ഷെ ,വിചിത്രമായ വസ്തുത അതിലെ അഡ്മിനുകൾ ഒരു ’Cult ’ എന്ന രീതിയിൽ ജനങ്ങളെ കൂട്ടി പ്രൊഫൈൽ ശാക്തീകരിക്കാൻ കണ്ടെത്തിയ ഉപായം ആയിരുന്നു death ഗ്രൂപ്പുകൾ !

അതിനവർക്ക് നല്ലൊരു അവസരവും കിട്ടി.’റിന പാലെങ്കോവ’ എന്ന റഷ്യൻ കൗമാരക്കാരി ആത്മഹത്യാ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള selfi ഫോട്ടോ VK യിൽ അപ്‌ലോഡ് ചെയ്തു.(ഫോട്ടോ കാണുമ്പോൾ ’അൻവർ ’ എന്ന മലയാളം മൂവീ പോസ്റ്ററിലെ പൃഥ്വിരാജ് മുഖമൂടിയിട്ടുള്ള രൂപസാദൃശ്യം,just my personal perception,no connection with this topic😉)
മുഖം മൂടി വെച്ചുള്ള പാലെങ്കോവായ ഫോട്ടോ cult ഗ്രൂപുകളിൽ വൈറൽ ആയി.റഷ്യയിൽ ഇത്തരം കമ്മ്യൂണിറ്റികളിൽ ഇത് വൻചർച്ചയായി.ഗ്രൂപ് അഡ്മിന്മാർ ’ഹീബ്രൂ ഭാഷ ചിഹ്നങ്ങളും മറ്റും ചേർത്ത് ഇത് പെരുപ്പിച്ചു.

’Sea of whales ’ എന്ന vk യിലെ ഗ്രൂപ്പ് റീന പാലെങ്കോവ അവരുടെ suicide sect ലെ അംഗമായിരുന്നു എന്ന് പ്രചരിപ്പിച്ചു .ആയിടക്ക് F57 എന്ന മറ്റൊരു ഗ്രൂപ്പ് പാലെങ്കോവയുടെ മരണം ’ആഘോഷിച്ചു ’.പാലെങ്കോവയുടെ ഫോട്ടോ,ശവകുടീരത്തിൽ വീഡിയോ,കോഡ് ഭാഷകൾ തുടങ്ങിയ രീതികളിലൂടെ ആത്മഹത്യാ തീമുകൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു.അവർ ഒരുപടികൂടി മുന്നോട്ടു പോയി ഗ്രൂപ്പ് മെമ്പര്മാരുമായി ഇന്ററാക്ട് ചെയ്യാൻ തുടങ്ങി.ചില ടാസ്കുകൾ അവർക്കു കൊടുത്തു ചെയ്യിപ്പിച്ചു.ഈ പ്രവൃത്തികൾ ആളുകൾക്കിടയിൽ ജിജ്ഞാസയും ,ആത്മഹത്യ പ്രവണതയുള്ളവർക്കു ഒരുതരം ലഹരിയും കിട്ടാൻ തുടങ്ങി.
ശ്രദ്ധിക്കണം,ഇവിടെ പ്രാഥമികമായി ആത്മഹത്യ പ്രവണതയുള്ളവർ അന്വേഷിച്ചു പോകുന്നതാണ്,അല്ലാതെ ആ ഗ്രൂപ്പ് ആക്കിത്തീർക്കുന്നതല്ല.ഒരുതരം ’saddist ചൂഷണം ’.ഒരു ദിവസം F57 എന്ന കമ്മ്യൂണിറ്റിയിൽ 2012 ലെ ’insider’ എന്ന ഒരു പ്രോജെക്ടിനെ പരാമർശിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്നു.പ്രോജക്ടിന്റെ വിശദവിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അവരുടെ ഒരു പ്രോമോ വീഡിയോ ലിങ്ക് മാത്രമാണ് ”insider” നെ പറ്റി നമുക്കറിയാവുന്ന സോഴ്സ്.അതിന്റെ you tube ലിങ്ക് ഇവിടെയുണ്ട്: goo.gl/8xGbPt
.ഒരു നിഗൂഡ വിഷയം എന്നുമാത്രമേ നമുക്ക് മനസ്സിലാവൂ (റഷ്യൻ ഭാഷയാണ്.).ലിങ്ക് ചേർത്തിട്ടുണ്ട്:
നമ്മളെത്തി നില്കുന്നത് ”F57” പരാമർശിച്ചു എന്നാണല്ലോ.F57 ചെയ്തത് പാലെങ്കോവയുടെ മരണം ആഘോഷിക്കുകയാണ് .
’ഇൻസൈഡർ’ പ്രൊജക്റ്റ് ഉപയോഗിച്ചവരുടെ സാക്ഷ്യ പ്രകാരം അതിൽ 70 ദിവസം എന്ന ഒരു കൌണ്ട് ഡൌൺ ഉണ്ടായിരുന്നു .കൗണ്ട് തീർന്നാൽ എല്ലാവരും ’മാസ്സ് സൂയിസൈഡ് ’(കൂട്ട ആത്മഹത്യ) ചെയ്യാനായിരുന്നു ആ പ്രോജക്ടിന്റെ ലക്‌ഷ്യം എന്ന് F57 ഗ്രൂപ്പ് അവകാശപ്പെട്ടു.അഥവാ മൂന്നു നാലു വര്ഷം മുമ്പുള്ള/പ്രോമോ വിഡിയോയിലൂടെയും ,ഉപയോഗിച്ച ആളുകളുടെ സാക്ഷ്യവും മാത്രം തെളിവ് അവശേഷിക്കുന്ന ഒരു പ്രോജക്ടിന്റെ സ്വഭാവം വർണ്ണിച്ചു F57 ജനശ്രദ്ധ നേടി.

ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള ഫിലിപ് ബുഡയ്ക്കിന് ആണ് ഇതിന്റെ സ്ഥാപകൻ.അങ്ങനെയൊരുനാൾ Lentil .ru എന്ന റഷ്യൻ വെബ്സൈറ്റ് ”Sea of whale ” എന്ന vk അഡ്മിനുമായി (പേര് :More kitove ) ആശയ വിനിമയം നടത്തി.അദ്ദേഹം ഫിലിപ് ലിസിനെ (ഇപ്പൊ പിടിയിലായ ഫിലിപ് ബുദൈകിന്റെ സ്‌ക്രീൻ നെയിം ) ഉദ്ധരിച്ചു പറഞ്ഞത് ’ തന്റെ പേജിലേക്ക് ആളുകളെ ആകർഷിക്കാനും അത് വഴി പരസ്യ വരുമാനം കൂട്ടാനുമാണ് ലിസ് ഇതിനു മുതിർന്നത്.F57 remove ചെയ്യപ്പെട്ടപ്പോൾ അദ്ദേഹം സമാന സ്വഭാവമുള്ള വേറെയും ഗ്രൂപ് ഉണ്ടാക്കി ’.
ഇ മാധ്യമ ഹൈപ്പ് കണ്ടപ്പോൾ താനും അത് പൊലെരെണ്ണം ”Sea of Whale ”
എന്ന പേരിൽ നിർമിച്ചു( “I looked at all the fuss, got stunned by the hype and created my whales,” More Kitov, ) .

ഫിലിപ് ബുഡയ്ക്കിന് പോലീസ് പിടിയിലായപ്പോൾ പറഞ്ഞത് ”സമൂഹത്തിനു ഒരു ഭാരമായി നിൽക്കുന്ന ’ബയോ മാസ്സ് ’ ആയി കുറച്ചാളുകളുണ്ട് .അവരെ ആത്മഹത്യാ ചെയ്യിച്ചു ഇല്ലാതാക്കണം ’.130 ൽ പരം ആത്മഹത്യതക്കു budekin ആണ് ഉത്തരവാദി എന്ന് പോലീസ് പറഞ്ഞപ്പോൾ തനിക്കു നേരിട്ട് 17 മരണങ്ങളിലെ പങ്കുള്ളൂ എന്ന് ബുഡയ്ക്കിന് തറപ്പിച്ചു പറയുന്നു.ഇത്രയാണ് നാം അറിഞ്ഞ അരങ്ങിലെ കളികൾ

ഇനി മാധ്യമ തള്ളൽ ശ്രദ്ധിക്കൂ :
———————
1-പല പോർട്ടലുകളും ബ്ലൂ whale 50 സ്റ്റെപ്‌സും അക്കമിട്ടു കൊടുത്തിട്ടുണ്ട്.///
ഇതെവിടുന്നു കിട്ടി ?എന്താണ് വാർത്ത ഉറവിടം ?😂
2-”ഇത് കളിച്ചാൽ ആത്മഹത്യാ ചെയ്യണം ,ആ രൂപത്തിൽ ഡിസൈൻ ചെയ്തത് ”-//
ഒരു ഓൺലൈൻ ഗെയിം ആകുമ്പോൾ സമൂഹത്തിലെ എല്ലാ EQ (ഇമോഷണൽ quotient )ഉള്ളവരും കളിക്കും.ചെറിയ ശതമാനം ചിലപ്പോൾ ആത്മഹത്യ ചെയ്തേക്കാം,പക്ഷെ ഭൂരിപക്ഷം സർവൈവ് ചെയ്യും.അഥവാ തമാശക്ക് കളിച്ചു നോക്കുന്നവരും ,അന്വേഷണ ത്വരയുള്ളവരും കാണും.ആയിരത്തിൽ പരം ആളുകൾ മരിച്ചു എന്ന് തള്ളുമ്പോൾ പതിനായിരത്തിൽ പരം ’craze ’ ആയി എടുത്തവരുണ്ടാകും.നാളിതുവരെ അത്തരം ’ഇൻവെസ്റ്റിഗേഷൻ പ്ലയെർ ’ സ്ക്രീന്ഷോട് പോലും വന്നിട്ടില്ല.
😉
:

3-രക്ഷപ്പെടുന്നവരെ വ്യക്തിഗത വിവരം വെച്ച് ബ്ലാക് മെയിൽ ചെയ്യും./////
അല്ല എത്ര മനുഷ്യർ സ്വന്തം ജീവനേക്കാൾ സ്വകാര്യതയ്ക്ക് വിലകൽപിക്കും.??തോക്കു ചൂണ്ടിയാൽ ’എന്ത് വേണേലും എടുത്തോ ’ എന്ന് പറയുന്ന സ്വകാര്യതയെ ഭൂരിപക്ഷത്തിനും ഉള്ളൂ.😁

4-”നമ്മുടെ വിവരങ്ങൾ എല്ലാം ഹാക് ചെയ്യും ”///ഇ ഹാക്കിങ് എന്നത് മായാവിയുടെ ’ഓഓംഹ്രീം ’ ആണെന്ന് തെറ്റിദ്ധരിച്ചവരാണ്.കേട്ടാൽ തോന്നും ബലൂണ് പൊട്ടിക്കുന്ന ലാഘവമേ ഉള്ളൂ എന്ന്.അതൊക്കെ ഒന്നൊന്നര ’തല ’ വേണ്ട പണിയാണ്.device നിർമാതാക്കൾ ഒന്നും വെറും പോങ്ങന്മാരല്ല.പിന്നെ പഴുതുകൾ കണ്ടെത്തി നുഴഞ്ഞു കയറുന്ന സ്വഭാവം ഉള്ള മിടുക്കന്മാർ വല്ല ’എത്തിക്കൽ ’ ഹാക്കിങ്ങിനോ ബാങ്ക് കവർച്ചക്കോ പോകും.അല്ലാതെ cost benefit ഇല്ലാത്ത ഇ പരിപാടിക്ക് നില്ക്കാൻ സാധ്യത കുറവാണു.ഇനി നിന്നാൽ തന്നെയും ഹാക്കിങ് നേരിയ ശതമാനം മാത്രം വർക്ക് ഔട്ട് ആവുന്ന ഒരു കലയാണ്.കളിച്ച എല്ലാരേയും പിടിച്ചു കുപ്പിയിലിടൽ പരിപാടി നടക്കില്ല.

5-”കളിക്കാരന്റെ ടാസ്കുകൾ ക്യൂറേറ്റർ വിലയിരുത്തും ”-///
ഇങ്ങനെ ഒരു ആശയം തന്നെ വലിയ ലൂപ്പ് ഹോൾ ആണ്.FCP യോ അഡോബി ഫോട്ടോഷോപ്പോ അറിയുന്ന ,കുറച്ചു കാമറ ട്രിക്കുള്ള ഒരു ശരാശരി ആൾക്ക് ക്യൂറേറ്ററെ തേച്ചു കളയാം.എന്നിട്ടു സ്ക്രീന്ഷോട് ഇട്ടു ഹീറോയിസം കാണിക്കാം.പക്ഷെ അതും എവിടേം റിപ്പോർട്ട് ചെയ്തിട്ടില്ല.
പറയാൻ കുറെയുണ്ട്.ഇല്ല്യൂമിനേറ്റിയുമായി കൂട്ടിക്കെട്ടി ഒന്ന് കൂടി കോഴുപ്പിക്കാം.കുറച്ചു ആന്റിസെമറ്റിസം കൂടി എടുത്താൽ പിന്നേം കളറാകും.കൊഴുപ്പേകാൻ ആത്മഹത്യാ ചെയ്ത കുട്ടികളുടെ രക്ഷിതാക്കൾ ആരോപണം പറയുമ്പോൾ അത് അന്വേഷണം നടത്താതെയുള്ള പ്രാഥമിക അഭിപ്രായം മാത്രമാണെന്ന തിരിച്ചറിവും നല്ലതാണു.കാരണം ലോകത്തു നടക്കുന്ന അറുപതുശതമാനത്തിൽ പരം കുട്ടികളുടെ ആത്മഹത്യകളും വീട്ടിലെ പ്രശ്നം,സ്‌കൂളിലെ പ്രയാസം,സുഹൃത്തുക്കളുമായും ,പ്രണയനൈരാശ്യവും കൊണ്ടൊക്കെയാണ്.ആ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ഒരുതരം തെറ്റായ diversionu ഇത്തരം ’സോളിഡ് സ്റ്റേറ്റ്മെന്റ്’ കാരണമായേക്കാം. 😢
—-+++++++++++++

എന്റെ അനുഭവം ☺:ഒരാഴ്ചയായി ഞാൻ vkontaktil ബ്ലൂ whale സ്റ്റാറ്റസ് ഇട്ടു ക്യൂറേറ്റർ അന്വേഷണം തുടരുന്നു.പത്തോളം സ്റ്റാറ്റസ് ഇട്ടു.ഇൻബോക്സിൽ ചില ഇന്ത്യക്കാരും ഒന്ന് രണ്ടു റഷ്യക്കാരും വന്നു ലിങ്ക് ചോദിച്ചു.പലരും 15 -19 age !!!എന്റെ account സ്ക്രീൻ ഷോട്ട് ചേർത്തിട്ടുണ്ട്.vk യിൽ അനേകം പ്രൊഫൈലുകൾ remove ചെയ്തിട്ടുണ്ട് .വല്ല death ഗ്രൂപ്പിലും ആക്റ്റീവ് ആയവരാകും എന്ന് അനുമാനിക്കാം

.എന്തായാലും VK ഇ വിഷയം ഗൗരവത്തിൽ എടുത്തതിന്റെ തെളിവാണ് ’ബ്ലോക്ക്ഡ് അക്കൗണ്ടുകൾ ’(സ്ക്രീൻ ഷോട്ട് ഉണ്ട് )
ഗുണപാഠം :
______________
1-ഇന്റർനെറ്റ് സാക്ഷരതാ എന്നത് സാങ്കേതിക പരിജ്ഞാനം മാത്രമല്ല.മറിച്ചു അതിന്റെ പരമാവധി constructive &destructive സൈഡിനെ പറ്റി ആളുകളെ വിശിഷ്യാ കുട്ടികളെ ബോധവത്കരിക്കലാണ്.അതാണ് മർമം

.2-ലോകത്തിലെ എല്ലാ ചവറുകളും -മയക്കുമരുന്ന്,കൊലപാതകികൾ ,pornografi ,അവയവ കടത്തുകാർ,ആത്മഹത്യ മുതലെടുപ്പ് തുടങ്ങി യഥാർത്ഥ ലോകത്തു നടക്കുന്നതിലും സാദ്ധ്യതകൾ മുന്നിലുള്ള ഇടമാണ് സൈബർ.അവിടെ തന്നെയാണ് അറിവിന്റെ വിസ്ഫോടനവും ഉള്ളത്.അത് കൊണ്ട് കുട്ടികളെ സൂപ്പർ വിഷനോടെ മാത്രം സൈബർ ഇടത്തിലേക്ക് വിടുക.

3-കുട്ടിയുടെ മാനസിക പക്വത പരിഗണിച്ചു കൊണ്ട് ഗാഡ്ജറ്റുകൾ നൽകുക.ചില വിദ്യാർത്ഥികൾ ദിവസത്തിൽ കുറച്ചു നേരം ഉപയോഗിച്ച് പിന്നീട് ഉത്തരവാദിത്തത്തിലേക്ക് മടങ്ങും.ചിലർ പരീക്ഷ തലേന്ന് വരെ കളിച്ചു കളയും.

4-’ഓൺലൈൻ ടെക് ഗുരുക്കളും ’,’മാധ്യമങ്ങൾ പ്രൊജക്റ്റ് ചെയ്യുന്ന IT വിദഗ്ദന്മാർ ’ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി വിവേകമതികൾ ആവണം.

വായനക്കിടയിൽ കണ്ട
നല്ല മനുഷ്യൻ 💚
———+
ഒരാൾ ബ്ലൂ whale ഹാഷ്ടാഗുമായി ഇരുന്നു .ദിവസവും ഇരുപത്തിന്വയിരത്തിൽ പരം പ്ലെയിങ് റിക്വസ്റ്റ് ഇങ്ങോട്ടു വന്നു തുടങ്ങിയപ്പോൾ ’പിങ്ക് വെയിൽ-എ ഗുഡ് ആൾട്ടർനേറ്റ ട്ടോ ബ്ലൂ വെയിൽ ’ എന്ന ഗെയിം ഉണ്ടാക്കി.ആളുകളുമായി സംവദിച്ചു.ഗുണപരമായ ടാസ്കുകൾ കൊടുത്തു.അദ്ദേഹം അത് മനോഹരമായി എഴുതി .ആത്മഹത്യാ പ്രവണതയുള്ളവരെ ഉപദേശിച്ചു തന്നാലായത് ചെയ്തു.ഏതായാലും നമ്മുടെ മാധ്യമ ശ്രദ്ധയിൽ ഇത് വന്നില്ലെന്ന് തോന്നുന്നു.പിങ്ക് വെയിൽ oversubscribed ആണെന്ന വാണിംഗ് ഉള്ളതിനാൽ കളിയ്ക്കാൻ സാധിക്കുന്നില്ല.അതിലെ ടാസ്കിന്റെ സ്ക്രീന്ഷോട് ഉണ്ട്.അദ്ദേഹത്തിന്റെ ആർട്ടിക്കിൾ ലിങ്ക് : goo.gl/ZzhJ7N
Conclusion
—————-
ആത്മഹത്യാ താല്പര്യം ഉള്ളയാളുകൾ സോഷ്യൽ മീഡിയയിൽ സംഗമിക്കാറുണ്ട്.അതിനെ ചൂഷണം ചെയ്യുന്നവരും ’ക്രിയാത്മക’ ആത്മഹത്യകൾ ആയി മനുഷ്യത്വ വിരുദ്ധത പ്രചരിപ്പിക്കാനുള്ള വേദിയായി ഉപയോഗിക്കാറുണ്ട്.ഇതുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കുന്ന ബ്ലൂ വെയിൽ എന്ന ഗെയിം ഉണ്ടാവാനോ ഇല്ലാതിരിക്കാനോ സാധ്യതയുണ്ട്.ഏതായാലും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലെ അല്ല യാഥാർഥ്യം.കുട്ടികളുടെ നയപരമായ ഇന്റർനെറ്റ് ഉപയോഗം ഇത് പോലുള്ള ഹൈപിനേക്കാൾ ചർച്ച ആവേണ്ടത് .അങ്ങനെ ഒരു പോളിസി രക്ഷിതാക്കൾ എടുത്താൽ ബ്ലൂ വെയിൽ അല്ല അതിനുമുകളിൽ വന്നാലും കുലുങ്ങേണ്ട.

സഹായിച്ച ലിങ്കുകൾ നിരവധിയുണ്ട്.ഹൈലൈറ്റ് ആയിട്ടുള്ള ഒരെണ്ണം ഇവിടെയുണ്ട്.ഇഇന്റെര്നെറ്റിലെ ഹോക്‌സുകൾ കൈകാര്യം ചെയ്യുന്ന ആധികാരിക വെബ്സൈറ്റ് ആണ്.
ലിങ്ക് goo.gl/TTFV76

https://www.google.co.in/amp/s/amp.scroll.in/article/847800/a-close-look-at-indias-blue-whale-suicides-throws-up-little-evidence-and-tenuous-connections

പിന്നെ മുകളിലത്തെ (mentioned in d post )ആർട്ടിക്കിൾ.
About :Blue Whale
Status :Unproven
Post by ടോട്ടോച്ചാൻ

Previous ArticleNext Article