Hot, കായികം, പുതിയ വാർത്തകൾ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍

(www.k-onenews.in) കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച ഫുട്‌ബോളറായി റയല്‍മാഡ്രിഡ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ ക്യാപറ്റനുമായ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ക്രിസ്റ്റിയാനോ യുവേഫയുടെ താരമാകുന്നത്.  ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് നിര്‍ണയ വേദിയിലാണു യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

സൂപ്പര്‍ താരം ലയണല്‍ മെസിയും ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

സെര്‍ജിയോ റാമോസാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഡിഫന്‍ഡര്‍. റിയല്‍മാഡ്രിഡില്‍ റൊണാള്‍ഡായുടെ സഹതാരം ലൂക്ക മോഡ്രിച്ച് മികച്ച മിഡ്ഫീല്‍ഡറായി. ഡച്ച് ഫുട്‌ബോളര്‍ ലീകെ മാര്‍ടിനെസ് ആണ് മികച്ച വനിതാ ഫുട്‌ബോളര്‍. പെര്‍നിലെ ഹര്‍ദെര്‍, സെനിഫെര്‍ മരോസന്‍ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.(www.k-onenews.in)

നേരത്തെ, സാധ്യതകളില്‍ റൊണാള്‍ഡോയായിരുന്നു മെസ്സിയേക്കാള്‍ മുമ്പില്‍. 12 ഗോളുകളുമായി ചാംപ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോററും ക്രിസ്റ്റ്യാനോ ആയിരുന്നു.

യുവേഫക്ക് കീഴിലുള്ള 80 ടീമുകളിലെ പരിശീലകരും 55 സ്‌പോര്‍ട്‌സ് ലേഖകരും ചേര്‍ന്നാണു മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത. അവാര്‍ഡ്ദാന ചടങ്ങില്‍ തല്‍സമയ വോട്ടിങിലൂടെയാണു മൂന്നു പേരിലൊരാളെ വിജയിയായി പ്രഖ്യാപിക്കുക.

ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുകളും വേദിയില്‍ പ്രഖ്യാപിച്ചു. അതിപ്രകാരം;

Group A- Benfica, Manchester United, Basel, CSKA Moskva
Group B- Bayern Munich, Paris Saint-German, Anderlecht, Celtic
Group C- Chelsea, Atletico Madrid, Roma, Quarabag
Group D- Juventus, Barcelona, Olympiacos, Sporting
Group E- Spartak Moscow, Sevilla, Liverpool, Maribor
Group F- Sharkhat Donetsk, Manchester City, Napoli, Feyenoord
Group G- Monaco, Porto, Besiktas, RB Leipzig
Group H- Real Madrid, Borussia Dortmund, Tottenham Hotspur, APOEL

Previous ArticleNext Article