കായികം, പ്രവാസി

ബാഴ്സ ഫാമിലി കാസ്രോട് ഖത്തർ മീറ്റ് സംഘടിപ്പിച്ചു

ദോഹ: (www.k-onenews.in) ബാഴ്സ ഫാമിലി കാസ്രോട് വാട്സപ്പ് ഗ്രൂപ്പ് ഖത്തർ മീറ്റ് 2017 ബിൻ മഹമൂദ് മർവ ഹോട്ടലിൽ വെച്ചു നടന്നു.
അടുത്ത മാസം നടക്കാൻപോകുന്ന ഫൂട്ടിവേൾഡ് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ബാഴ്സ ഫാമിലി കാസ്രോട് ടീമിൻറെ ഒരുക്കങ്ങളെ കുറിച്ചി മീറ്റിൽ വിലയിരുത്തി ടീമിന് ഖത്തർ മെമ്പേസിൻറെ എല്ലാവിധ പിന്തുണയും വിജയാശംസകളും നേർന്നു.സൗദി സഖ്യത്തിൻറെ ഉപരോധം നേരിടുന്ന ഖത്തറിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ബഷീർ കെ എഫ് സി മുഖ്യഥിതിയായ യോഗത്തിൽ ഗ്രുപ്പ് അഡ്മിൻ അൻവർ കടവത്ത് സംസാരിച്ചു. ഗ്രുപ് മെമ്പർമാരായ റഹിം ബേരിക്കൻസ്, ഖലീൽ റഹ്മാൻ, റാഷിദ് സി കെ, അച്ചു, മുഹമ്മദ് കച്ചു എന്നിവർ പങ്കെടുത്തു.

Previous ArticleNext Article