Hot, ദേശീയം, പുതിയ വാർത്തകൾ, രാഷ്ട്രീയം

ചരിത്രം സൃഷ്ടിച്ച്‌ ബീഹാറിൽ ബിജെപി വിരുദ്ധ മഹാറാലി ; മമത പങ്കെടുക്കുന്നതിനാൽ സിപിഎം വിട്ടു നിന്നു

പാട്‌ന:(www.k-onenews.in)

‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ബീഹാറിൽ ഫാസിസ്റ്റ്‌ വിരുദ്ധ മഹാറാലി സംഘടിപ്പിച്ചു.
ആർജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ സംഘടനകൾ പട്നയിൽ നടത്തിയ റാലിയിൽ വിവിധ പാർട്ടികളിൽ നിന്നായി ഇരുപത്‌ ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായാണു റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ബിജെപി ഭരണകൂടത്തിനു ശക്തമായ താക്കീതായാണ് ഈ റാലിയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്‌.
മഹാസഖ്യത്തെ തകര്‍ത്ത് ബിജെപിയുമായി കൂട്ടുകൂടിയ ജെഡിയു നേതാവ് നിതീഷ് കുമാറിനെയും സഖ്യത്തെയും ഞെട്ടിച്ചിട്ടുണ്ട്‌.

ജെഡിയുവിലെ നിതീഷ് കുമാർ വിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ശരത് യാദവ് റാലിയിലെത്തി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക സന്ദേശം സമ്മേളനത്തില്‍ വായിച്ചു.
എന്നാൽ മമത ബാനർജ്ജി പങ്കെടുക്കുന്നതിനാൽ ഫാസിസ്റ്റ്‌ വിരുദ്ധ മഹാറാലിയിൽ നിന്നും വിട്ടു നിന്ന സിപിഎം നടപടി പരക്കെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം നിയോ ലിബറല്‍ നിലപാടുകള്‍ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരായ പോരാട്ടമാണെന്നും അതിനാൽ മതേതര പാര്‍ട്ടികളുമായുള്ള സഖ്യം കൊണ്ട് മാത്രം ബിജെപിയെ എതിര്‍ത്ത് തോല്‍പ്പിക്കാനാകില്ലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.

Previous ArticleNext Article