Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക വളണ്ടിയർ ഗ്രൂപ്പുമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

IMG_9330

ചെന്നൈ:(www.k-onenews.in)

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക വളണ്ടിയർ സംഘത്തിനു പോപുലർ ഫ്രണ്ട്‌ രൂപം നൽകി.
‘റെസ്ക്യൂ ആൻഡ് റിലീഫ് വളണ്ടിയർ ഗ്രൂപ്പ് ‘ എന്ന പേരിലാണ് പ്രവർത്തനമാരംഭിച്ചത്‌.

കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ ചെയർമാൻ ഇ.അബൂബക്കർ സേവന സന്നദ്ധരായ ആദ്യ സംഘത്തെ രാജ്യത്തിനു സമർപ്പിച്ചു.

കാശ്മീരിലും ചെന്നൈയിലും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ പോപുലർ ഫ്രണ്ട്‌ കേഡർമാർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് അലി ജിന്ന, എസ്.ഡി.പി.ഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് മൗലാന മൗലവി കെ.കെ. മുഹമ്മദ് ദഹ്‌ലൻ ബഖവി, മുൻ തമിഴ്നാട് പോലീസ് ഡി.ജി.പി, എം.എൽ.എ നാടരാജ് സർ, ഓൾ ഇസ്ലാമിക് ആൻഡ് പൊളിറ്റിക്കൽ പാർട്ടിസ്‌ ഫെഡറേഷൻ കോ-ഓർഡിനേറ്റർ മുഹമ്മദ് ഹനീഫ തുടങ്ങിയവർ സംസാരിച്ചു.

IMG_9332

Previous ArticleNext Article