Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

സാമൂഹ്യ പ്രവർത്തകയും ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവുമായ എഎസ്‌.സൈനബയ്ക്കു നേരെ സംഘപരിവാർ സൈബർ ആക്രമണം

മലപ്പുറം:(www.k-onenews.in)

സാമൂഹ്യ പ്രവർത്തകയും  ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവുമായ എഎസ്‌.സൈനബ ടീച്ചർക്കു നേരെ സംഘപരിവാർ സൈബർ ആക്രമണം.

IMG_9355

കേരളത്തിലെ ഹിന്ദു പെൺകുട്ടികളെ മതം മാറ്റുന്നതിനു പിന്നിൽ സൈനബ ടീച്ചറാണെന്ന് ആരോപിച്ചാണ് ഇവരുടെ ഫോട്ടോ വെച്ച്‌ വ്യാപക വിദ്വേഷ പ്രചാരണങ്ങളുമായി സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയത്‌.
വധഭീഷണിയും സ്ത്രീത്വത്തെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലുള്ള കമന്റുകളും ഉൾപ്പെടുന്നു.
ഇസ്ലാം സ്വീകരിച്ച ഡോ:ഹാദിയയുടെ സംരക്ഷണം ആദ്യം ഹൈക്കോടതി ഏൽപിച്ചത്‌ നാഷണൽ വിമൺസ്‌ ഫ്രണ്ട്‌ അധ്യക്ഷയായ സൈനബ ടീച്ചറെയായിരുന്നു.

രെജിൻ വേങ്ങറ എന്നയാളാണ് സൈനബ ടീച്ചറുടെ ഫോട്ടോ വെച്ച്‌ വിദ്വേഷ പ്രചരണം നടത്തുന്നത്‌.ദേശീയ അന്വേഷണ ഏജൻസിയായ NIA യെ പോലും ഉദ്ദരിച്ച്‌ ഇയാൾ പോസ്റ്റിടുന്നണ്ട്‌.IMG_9358
നേരത്തെ ആർഎസ്‌എസിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ കേരള വർമ കോളജ്‌ പ്രൊഫസർ ദീപാ നിശാന്തിനെയും ഏഷ്യാനെറ്റ്‌ അവതാരിക സിന്ധു സൂര്യകുമാറിനെതിരെയും സംഘപരിവാർ പ്രവർത്തകരിൽ നിന്ന് സമാന രീതിയിൽ പ്രചാരണങ്ങളും തെറിയഭിഷേകവും നടന്നിരുന്നു.

IMG_9356ഈയിടെയായി സാമുദായിക കലാപം ലക്ഷ്യമിട്ട്‌ സോഷ്യൽ മീഡിയയിലൂടെ സംഘപരിവാർ പ്രവർത്തകർ കൊലവിളികളും വിദ്വ്വെഷ പ്രചാരണവും വ്യാപകമായി നടത്തി വരികയാണ്. ഇത്തരക്കാർക്കെതിരെ തെളിവ്‌ സഹിതം പരാതി നൽകിയിട്ടും പോലീസ്‌ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്‌. ഇതാണ് വീണ്ടും ഭീഷണികളുമായി രംഗത്ത്‌ വരാൻ ഇവർക്ക്‌ പ്രചോദനമാവുന്നതെന്നാണ് നിരീക്ഷണം.IMG_9360

അതേസമയം, സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവരെ നിയമ പരമായി നേരിടാനൊരുങ്ങുകയാണ് സൈനബ ടീച്ചറും കുടുംബവും.

Previous ArticleNext Article