കായികം, ജില്ലാ വാര്‍ത്തകള്‍

ഫൂട്ടിവേൾഡ് ചാമ്പ്യൻസ് ലീഗ് സീസൺ 2 സെപ്‌തംബർ 17ന്

കാസറഗോഡ്: (www.k-onenews.in) കാസർഗോഡിലെ പ്രമുഖ ഫുട്ബോൾ ഫാൻസ്‌ ഗ്രൂപ്പുകളെ ഉൾപ്പെടുത്തി യുവേഫ ചാമ്പ്യൻസ് ലീഗ് മാതൃകയിൽ ഫൂട്ടി വേൾഡ് വാട്സപ്പ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കാസർകോഡ് ചാമ്പ്യൻസ് ലീഗ് സീസൺ 2 സെപ്തബർ 17’ന് തളങ്കര മുസ്ലിംഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വെച്ചു നടക്കും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും സ്പാനീഷ് ലീഗിലെയും മുൻനിര ടീമുകളുടെ ആറു ഫാൻസ് ഗ്രൂപുകളായ ബാർസ ഫാമിലി കാസ്രോട്, Kl 14 റയൽമാഡ്രീഡ് ഫാമിലി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസ് കാസർകോഡ്, Kl 14റെഡ്സ്, കാസർകോഡ് ഗൂണേഴ്സ്, ചെൽസി ഫാൻസ് കാസർകോട്, എന്നിടീമുകളാണ് മത്സരത്തിൽ മാറ്റുരുക്കുന്നത്
സീസൺ ഒന്നിൽ കേരള ചരിത്രത്തിലാദ്യമായി ഫാൻസ് ഗ്രൂപ്പിനെ മാത്രം ഉൾപ്പെടുത്തി ഫുട്ബോൾ ലീഗ് നടന്നപ്പോൾ ഫൈനലിൽ ഗൂണേഴ്സ് കാസർകോടിനെ പരാജയപ്പെടുത്തി ബാർസ ഫാമിലി കാസ്രോടാണ് ചാമ്പ്യൻമാരായത്.

Previous ArticleNext Article