Hot, ജില്ലാ വാര്‍ത്തകള്‍

എൻ വൈ എൽ പ്രതിഷേധ പ്രകടനം നടത്തി

കാസർകോഡ്: (www.k-onenews.in) സേട്ട് സാഹിബിനെ തീവ്രവാദിയെയെന്ന് വിശേഷിപ്പിച്ച് സംഘ് പരിവാറിന്റെ ജനം ടിവി ചാനൽ ചർച്ചയിൽ മുസ്ലിം ലീഗ് നേതാവ് മാഹിൻ ഹാജി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഐ എൻ എൽ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി ,റഹിം ബെണ്ടിച്ചാൽ, സിദ്ധിഖ് ചെങ്കള, അഡ്വ ഷേക് ഹനീഫ്, അബൂബക്കർ പൂച്ചക്കാട്, ഹൈദർ കുളങ്കര ,അൻവർ മാങ്ങാട്. യൂസഫ് ഒളയം, അമീർ കളനാട്, തുടങ്ങിയവർ നേതൃത്വം നൽകി, പുതിയ ബസ്റ്റാണ്ട് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പോസ്റ്റാഫീസ് പരിസരത്ത് സമാപിച്ചു. സമാപന പരിപാടി ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു, റഹിം ബെണ്ടിച്ചാൽ അദ്ധ്യക്ഷത വഹിച്ചു, ഐ എം സി സി ജിസി സി കമ്മിറ്റി പ്രസിഡണ്ട് സത്താർ കുന്നിൽ, എൻ എൽ യു സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, മുസ്ഥഫ തോരവളപ്പ്, സി എം എ ജലീൽ, മുനീർ കണ്ടാളം,മുസ്തു എരിയാൽ, അബ്ദുൽ റഹിമാൻ മാസ്റ്റർ, മൊയ്തു ഹദ്ദാദ്,ഹനീഫ് കടപ്പുറം, കെ കെ അബ്ബാസ് ,സൗക്കത്ത് പൂച്ചക്കാട്, ശംസു കടപ്പുറം, ഫൈസൽ കെ എം ഹദ്ദാദ്, തുടങ്ങിയവർ പ്രസംഗിച്ചു സിദ്ധീഖ് ചെങ്കള സ്വാഗതവും, അഡ്വ ഷേക് ഹനീഫ് നന്ദിയും പറഞ്ഞു.

 

Previous ArticleNext Article