Hot, കേരളം, പുതിയ വാർത്തകൾ

വീണ്ടും ലൗ കുരുക്ഷേത്ര; ആര്യസമാജത്തിൽ നിന്ന് മതംമാറ്റി കല്യാണം കഴിച്ച യുവതിയെ കൊല്ലാൻ ശ്രമിക്കുന്നു, ഭർത്താവിൽ നിന്നും ജീവൻ രക്ഷിക്കണമെന്നഭ്യർത്ഥിച്ച്‌ യുവതിയുടെ ഫേസ്‌ബുക്ക്‌ ലൈവ്‌

വൈക്കം:(www.k-onenews.in)

സംസ്ഥാനത്ത്‌ വീണ്ടും ലൗ കുരുക്ഷേത്ര സംഭവം. തന്നെ മതം മാറ്റി ‌കല്യാണം കഴിച്ച ‌ഭര്‍ത്താവ് വധിക്കാൻ ശ്രമിക്കുന്നുവെന്നും ജീവൻ രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച്‌ യുവതിയുടെ ഫേസ്‌ബുക്ക്‌ ലൈവ്‌.

വൈക്കം ചെമ്മനാകരിയിലുള്ള കളത്തിൽ ലേക്ക്‌ റിസോർട്ട്‌ ജനറൽ മാനേജരും കോഴിക്കോട്‌ സ്വദേശിയുമായ അഭിജിത് ബാലന്റെ ഭാര്യ ദില്‍ന അല്‍ഫോണ്‍സ എന്ന കൃസ്ത്യൻ യുവതിയാണ് ജീവൻ രക്ഷിക്കണമെന്ന ആവശ്യവുമായി ഫേസ്ബുക്ക്‌ ലൈവിട്ടത്‌.

IMG_9364

നേരത്തെ പ്രണയത്തിലായിരുന്ന അഭിജിത്തും ദിൽനയും അഭിജിത്തിന്റെ നിർബന്ധ പ്രകാരം സംഘപരിവാർ നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ പാളയം റോഡിലെ ‘ആര്യ സമാജ്‌ മന്ദിറിൽ’ വെച്ച്‌ മതം മാറുകയും ഹിന്ദുമതാചാര പ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു.

എന്നാൽ ഇപ്പോൾ തന്നെ ഉപേക്ഷിച്ച്‌ അഭിജിത്തിനു മറ്റൊരു വിവാഹം കഴിക്കണമെന്നും അതിനാൽ വിവാഹമോചനത്തിനായി അഭിജിത്തും വീട്ടുകാരും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തുന്നതായി യുവതി പറയുന്നു. വൈക്കം റിസോർട്ടിലെ മുറിയിൽ പൂട്ടിയിട്ട്‌ തന്നെ പീഢിപ്പിക്കുകയാണെന്നും വിവാഹത്തിനുവേണ്ടി വീടുവിട്ടിറങ്ങിയ തനിക്ക് മറ്റൊരു അഭയകേന്ദ്രമില്ലെന്നും രക്ഷിക്കണമെന്നും ദിൽന ആവശ്യപ്പെടുന്നു.

കോഴിക്കോട്‌ കോർപ്പറേഷനിൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു, എന്നാൽ അതൊക്കെ വ്യാജമാണെന്നും എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകണമെന്നുമാണത്രെ അഭിജിത്ത്‌ ആവശ്യപ്പെടുന്നത്‌. പോയില്ലെങ്കിൽ അഭിജിത്തിന്റെ അഛൻ ബാലൻ എന്നയാൾ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നരേന്ദ്രമോഡിയും പിണറായി വിജയനം തന്റെ ഇടതും വലതുമായതിനാൽ ഒരു കോടതിയും തന്നെ ഒന്നും ചെയ്യില്ലെന്ന് ഇയാൾ വെല്ലുവിളിച്ചതായും ദിൽന സാക്ഷ്യപ്പെടുത്തുന്നു.(www.k-onenews.in)
ഇന്ന് രാവിലെ കഴുത്ത്‌ ഞെരിച്ച്‌ കൊല്ലാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ഇതേതുടർന്ന് തല മുഴച്ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്‌. ഈ ഫേസ്ബുക്ക് ലൈവ് ചെയ്യുമ്പോള്‍ മുറിക്ക് പുറത്തുനിന്ന് ഭര്‍ത്താവ് വാതില്‍ തുറക്കാന്‍വേണ്ടി ആവശ്യപ്പെടുന്നതായും യുവതി പറയുന്നു.

IMG_9366

മറ്റു മതസ്ഥരെ പ്രണയക്കെണിയിൽ പെടുത്തി മതംമാറ്റുകയും, ഒടുവിൽ അവരെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന ‌ ‘ലൗകുരുക്ഷേത്ര’ പദ്ധതി സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നുണ്ടെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. ലൗ കുരുക്ഷേത്ര കെണിയിൽ പെട്ട നിരവധി പെൺകുട്ടികളെ ആത്മഹത്യ ചെയ്യപ്പെട്ട നിലയിലും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിലും ഉപേക്ഷിക്കപ്പെട്ട നിലയിലും കാണപ്പെടുന്നത്‌ ഈ ആരോപണം ശരിവെക്കുന്നതാണ്.

ദിൽനയുടെ സഹായാഭ്യർത്ഥന ഇവിടെക്കാണാം;

https://www.facebook.com/dilna.alphonsa/videos/1304462933016664/

Previous ArticleNext Article