Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

ബലിഅറുക്കുന്നത് തടയുന്നവരെ ജനകീയമായി തടയും; പോപുലർ ഫ്രണ്ട്

കാസർകോട്: (www.k-onenews.in) ഇസ്ലാമിയ വിശ്വാസികൾ ബലിപെരുന്നാളിനോടനുബന്ധിച്ച് വളരെ ആദരവോടെ ചെയ്യുന്ന കർമമായ ബലിയറുക്കൽ തടയാൻ വരുന്ന സംഘ് പരിവാറിനെ ജനകീയമായി തടയുമെന്ന് പോപുലർ ഫ്രണ്ട് കാസർകോട് ഏരിയാ കമ്മിറ്റി പറഞ്ഞു

മുസ്ലിം വീടുകൾ തിങ്ങി പാർക്കുന്ന മൊഗ്രാൽപുത്തുർ പെരിയടുക്കയിൽ ബലിയറുക്കുന്നത് തടയാൻ ശ്രമിക്കുന്നതിലൂടെ ഉത്തരേന്ത്യൻ പ്രകടനം കേരളത്തിൽ പയറ്റാമെന്നാണ് ആർഎസ്എസിന്റെ ശ്രമം വിശ്വാസപരമായ കർമങ്ങൾ തടയാൻ വരുന്ന ഇത്തരം എല്ലാ കാര്യങ്ങളേയും ജനകീയമായി ചെറുക്കുമെന്നും വിശ്വാസികൾ നിർഭയമായി ബലിയറുക്കുന്നതിൽ ശ്രദ്ധ കാണിക്കണമെന്നും കമ്മിറ്റി മുന്നറീപ്പ് നൽകി.
ആർഎസ്എസ് അജണ്ടകൾ നടപ്പിലാക്കാൻ പോലീസ് കൂട്ട് നിൽക്കുന്നതിൽ കമ്മിറ്റി ഉൽഖണ്ഡ രേഖപ്പെടുത്തി, പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കാനാണ് നിയമപാലകർ തയ്യാറാകേണ്ടതെന്നും അല്ലാതെ വർഗ്ഗീയവതികൾക്ക് കീഴ്പെടുകയല്ലാ വേണ്ടതെന്നും കമ്മിറ്റി പറഞ്ഞു.
ഏരിയ പ്രസിഡൻറ് എ.ഉമറുൽ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു മഹമൂദ് ഉളിയത്തടുക്ക സവാദ് സി.എ. താജുദ്ദീൻ കല്ലങ്കൈ, ബാസിത്ത് ബി.എ സംസാരിച്ചു.

Previous ArticleNext Article