Hot, കേരളം, പുതിയ വാർത്തകൾ

ലൗ കുരുക്ഷേത്ര സംഭവം; ഭർത്താവ്‌ വധിക്കാൻ ശ്രമിച്ച ദിൽനയുടെ നില ഗുരുതരം, അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

മലപ്പുറം:(www.k-onenews.in)

കഴിഞ്ഞ ദിവസം കളത്തിൽ ലേക്ക്‌ റിസോർട്ടിൽ വെച്ച്‌ ഭർത്താവിന്റെ ക്രൂര മർദ്ധനത്തിനിരയായ യുവതി ഗുരുതരാവസ്ഥയിൽ. കോഴിക്കോട്‌ സ്വദേശി അഭിജിത്‌ നായരുടെ ഭാര്യ ദിൽന അൽഫോൻസയെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

വിവാഹമോചനം ആവശ്യപ്പെട്ടാണ് അഭിജിത്‌ ദിൽനയെ മർദ്ധിച്ചത്‌. ഇതിനിടെ തലയിലേറ്റ പരിക്ക്‌ ഗുരുതരമാവുകയായിരുന്നു. വൈക്കം കളത്തിൽ റിസോർട്ടിൽ തടവിൽ കഴിയവേ ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ് ദിൽന തന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ വീഡിയോ ഇട്ടത്‌. ഇതോടെ സംഭവം പുറം ലോകം അറിയുകയായിരുന്നു.

തലക്കേറ്റ ക്ഷതം ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കൊലപാതക ശ്രമത്തിനോ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയുണ്ടെന്ന് മൊഴി നല്കിയിട്ടും ഐടി ആക്ട് പ്രകാരമോ കേസ് എടുക്കാന്‍ പൊലീസ് ഇനിയും തയ്യാറായിട്ടില്ല.
ഐപിസി 498,354 എന്നീ വകുപ്പുകള്‍ പ്രകാരം മാത്രമാണ് കേസ് എടുത്തിരിക്കുന്നത്.

നേരത്തെ പ്രണയത്തിലായിരുന്ന അഭിജിത്തും ദിൽനയും അഭിജിത്തിന്റെ നിർബന്ധ പ്രകാരം സംഘപരിവാർ നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ പാളയം റോഡിലെ ‘ആര്യ സമാജ്‌ മന്ദിറിൽ’ വെച്ച്‌ മതം മാറുകയും ഹിന്ദുമതാചാര പ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു. സംസ്ഥാനത്ത്‌ വ്യാപിച്ചു കൊണ്ടിരിക്കുന്ന ലൗ കുരുക്ഷേത്ര പദ്ധതിയുടെ ഭാഗമായിരുന്നു ഈ വിവാഹമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
പിന്നീട്‌ മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി ഈ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് അഭിജിത്ത് ദില്‍നയെ മര്‍ദ്ദിച്ചത്.

Previous ArticleNext Article