Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ്‌ അംഗം എഎസ്.സൈനബ

കോഴിക്കോട്‌:(www.k-onenews.in)

ഹാദിയാ കേസുമായി ബന്ധപ്പെട്ട്‌ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആൾ ഇന്ത്യാ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്‌ അംഗം എഎസ്‌ സൈനബ ടീച്ചർ വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിന്റെ പൂർണ്ണരൂപം ചുവടെ;
ഡോ.ഹാദിയ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തെ ഉദ്ധരിച്ചുകൊണ്ട് എന്നെ വ്യക്തി പരമായും, സംഘടനാ പരമായും ആക്ഷേപിക്കുവാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ട്. സമൂഹമധ്യേ എന്നെ തെറ്റിധരിപ്പിക്കാനും താറടിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ചില മാധ്യമങ്ങള്‍ നടത്തുന്ന വ്യാജ പ്രചാരണം. ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ നിന്നും പടച്ചുവിടുന്ന നുണകള്‍ അതേ പടി പ്രസിദ്ധീകരിക്കുകയും അതുവഴി എനിക്ക് മാനഹാനി വരുത്തുകയും ചെയ്തത് ഗൗരവമായാണ് കാണുത്. പ്രസ്തുത വാര്‍ത്തകളിലെല്ലാം അടിസ്ഥാന രഹിതവും, വിദ്വേഷം ജനിപ്പിക്കുതുമായ വാര്‍ത്തകളാണ് കാണാനാവുത്. ഈ പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
1. 2013 ല്‍ ഇസ്‌ലം മതം സ്വീകരിച്ച ഹാദിയ എന്ന യുവതിയുടെ ലോക്കല്‍ ഗാര്‍ഡിയനായി ഞാന്‍ വരുന്നത് 2016 ജനുവരിയില്‍ കേരള ഹൈക്കോടതിയുടെ അനുമതിയോടെയാണ്. മതപരിവര്‍ത്തനത്തിന് ഇടനിലക്കാരിയാവുന്ന ഒരു കാര്യത്തിലും ഞാന്‍ ഇടപെട്ടിട്ടില്ല. അതേസമയം അനിവാര്യഘട്ടത്തില്‍ ഏതെങ്കിലും യുവതിക്ക് സംരക്ഷണം നല്‍കുക എന്നത് ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലക്ക് എന്റെ ഉത്തരവാദിത്തമായി ഞാന്‍ വിശ്വസിക്കുന്നു.
2. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം എന്റെ വീട്ടില്‍ വെച്ച് നടക്കുന്നത് ഹാദിയ എന്റെ സംരക്ഷണയില്‍ ആയിരുന്നത് കൊണ്ടാണ്. നിയമപരമായി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ച ശേഷമാണ് കോട്ടക്കല്‍ പുത്തൂര്‍ മഹല്ലില്‍ വെച്ച് ഹാദിയയുടെ വിവാഹം നടക്കുന്നത്. ഹാദിയയുടെ വിവാഹകാര്യം തങ്ങളുടെ പരിഗണനാ വിഷയമല്ലെന്ന് 2016 സെപ്തംബര്‍ 29 ന് ഓപ്പണ്‍ കോര്‍ട്ടില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയതുമാണ്.
3. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ഭയന്ന് ഞാന്‍ ഒളിവില്‍ പോയതായി ജനം ടിവി വാര്‍ത്തയില്‍ പറയുന്നുണ്ട്. ശുദ്ധ നുണയാണത്. സാമൂഹ്യസംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായുള്ള എന്നെ മനപൂര്‍വ്വം താറടിക്കാനാണ് ജനം ടിവി അത്തരം വാര്‍ത്ത നല്‍കിയിട്ടുള്ളത്.
4. മതപരിവര്‍ത്തനത്തിന് ഞാന്‍ നേതൃത്വം നല്‍കുന്നുവെന്നും മതംമാറുവരെ ഒളിപ്പിക്കുന്നുവെന്നുമൊക്കയാണ് ടൈംസ് ഓഫ് ഇന്ത്യയും, ടൈംസ് നൗ ചാനലും പ്രചരിപ്പിക്കുന്നത്.
രാജ്യത്തെ രാഷ്ട്രീയസാമുഹ്യസ്ത്രീ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന നാഷണല്‍ വിമന്‍സ് ഫ്രണ്ടിന്റെ ദേശീയ പ്രസിഡന്റാണ് ഞാന്‍. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദിയായ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ദേശീയ സമിതിയംഗം എന്ന ഉത്തരവാദിത്തവും വഹിക്കുന്നു. അതുമായി ബന്ധപ്പെട്ട സാമൂഹിക ഇടപെടലുകളാണ് എന്റെ പ്രവര്‍ത്തനവും, മുന്‍ഗണനയും.
5. ഇസ്‌ലം മതം സ്വീകരിക്കുന്നവരെ ഒളിവില്‍ പാര്‍പ്പിക്കേണ്ട സാഹചര്യം കേരളത്തില്‍ നില നില്‍ക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. സ്വമേധയാ ഇസ്്‌ലാം മതം സ്വീകരിക്കുന്നവരെ ഒളിപ്പിക്കേണ്ട ആവശ്യമില്ലെന്നത് സ്വാഭാവിക യുക്തിയാണ്. കള്ള വാര്‍ത്ത പടച്ച് വിടുന്നവര്‍ക്ക് ആ സ്വാഭാവിക യുക്തിപോലും ഇല്ലാതായിരിക്കുന്നു.
6. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേരള പോലീസ് വിശദമായി അന്വേഷിക്കുകയും, ഇല്ലെന്ന് റിപ്പോര്‍ട്ട’് നല്‍കുകയും ചെയ്ത വിഷയമാണ് ലൗജിഹാദ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയും ലൗ ജിഹാദ് ആരോപണം തള്ളിക്കളഞ്ഞതാണ്. അവയൊന്നും പരിഗണിക്കാതെയാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങളില്‍ നിന്നുള്ളതെന്ന വ്യാജേന ലൗ ജിഹാദിന്റെ പേരില്‍ വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
7. മാധ്യമ വാര്‍ത്തകളെ ആസ്പദമാക്കി നവമാധ്യങ്ങളിലും എനിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണവും വധഭീഷണിയും നിരന്തരം ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ ഞാന്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷനിലും, മലപ്പുറം എസ്പിക്കും രേഖാമൂലം പരാതി നല്‍കിയിട്ടുമുണ്ട്.
8. എന്‍ഐഎ അന്വേഷണം ആരംഭിച്ചിെട്ടയുള്ളു. 2017 ആഗസ്റ്റ് 16 നാണ് സുപ്രീം കോടതി അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കുത്. അന്വേഷണത്തിന്റെ പ്രാരംഭ ഘ’ത്തില്‍ ത െഇത്തരം ഒരു റിപ്പോര്‍’് എന്‍ഐഎ നല്‍കുമെ് ഞാന്‍ വിശ്വസിക്കുില്ല. ചില മാധ്യമങ്ങള്‍ നടത്തുന്ന കള്ളപ്രചരണം അന്വേഷണത്തെയും കോടതിയേയും തെറ്റായ ദിശയിലേക്ക് കൊണ്ടുപോകാനും അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനും ഉദ്ദേശിച്ചുമുള്ളതാണെന്ന് വ്യക്തമാണ്.
9. ആശയങ്ങളും വിശ്വാസങ്ങളും ഒരാളുടെ പേരിലും അടിച്ചേല്‍പ്പിക്കാനാവില്ല. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ പോലെ തന്നെ വിശ്വാസ മാറ്റത്തേയും സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ സാധിക്കണം. വിശ്വാസ സ്വാതന്ത്ര്യം ഇന്ത്യയില്‍ മാത്രം നില നില്‍ക്കുന്ന ഒന്നല്ല, ലോകത്ത് എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഇത് ശക്തമായി നിലനില്‍ക്കുന്നു.
ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുതിനും അതില്‍ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യുന്നതിനുമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നിരന്തരം നുണകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുത്. ആ അജണ്ടയുടെ പ്രചാരകരാവുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നത്. പൊതുവെ സൗഹാര്‍ദ്ദപൂര്‍വ്വം നില നില്‍ക്കുന്ന കേരളത്തെ സംബന്ധിച്ച് ഉദ്വോഗജനകമായ വാര്‍ത്തകള്‍ നല്‍കുന്ന ഈ പ്രവണത അവസാനിക്കേണ്ടതുണ്ട്.
മതത്തിനും ജാതിക്കും അപ്പുറത്ത് കേരളത്തില്‍ നിലനില്‍ക്കുന്ന വിശാലമായ മാനവിക കാഴ്ചപ്പാട് തകരാന്‍ ഇടവരരുത്. അതുകൊണ്ട് തന്നെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉന്നയിക്കുന്ന കള്ളങ്ങള്‍ അതേപടി ആവര്‍ത്തിക്കാതെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എനിക്കെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം, ടൈംസ് നൗ ചാനല്‍, ജനം ടിവി, ജന്മഭൂമി ദിനപത്രം എന്നീ മാധ്യമങ്ങള്‍ നടത്തിയ നുണപ്രചരണം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാവണം. അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകും.

Previous ArticleNext Article