ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

നാഷണൽ സ്പോർട്സ്‌ ക്ലബ്‌ പ്രവർത്തകർ ഓണകിറ്റ്‌ വിതരണം ചെയ്തു

IMG_9530

നീലേശ്വരം:(www.k-onenews.in)

കോട്ടപ്പുറം നാഷണൽ സ്പോർട്സ് ക്ലബ്‌ പ്രവർത്തകർ ഓണകിറ്റ്‌ വിതരണം ചെയ്തു.
മില്ലത്ത് സാന്ത്വനം ജി സി സി കോട്ടപ്പുറം മേഖലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഓണ കിറ്റ് വിതരണം നടന്നത്‌. കഴിഞ്ഞ ദിവസം ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ക്ലബിന്റെ‌ നേതൃത്വത്തിൽ ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.

ഐഎൻഎൽ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ഹനീഫ ഹാജി വിതരണോത്ഘാടനം നടത്തി. ജനറൽ സെക്രട്ടറി പുഴക്കര റസാഖ് ഹാജി, ഐഎൻഎൽ നീലേശ്വരം മുൻസിപ്പൽ നേതാക്കളായ കോട്ടയിൽ റഹൂഫ് ഹാജി, അബൂബക്കർ ഇ.കെ , എ ജി അഷറഫ് , റാഷിദ്.പിപിസി , റാഷിദ് എ.എം, ക്ലബ്‌ ഭാരവാഹികളായ സഫീർ.എ , ഷമീം.ഇ തുടങ്ങിയവർ പങ്കെടുത്തു.

Previous ArticleNext Article