Uncategorized

സൈനബയ്‌ക്കെതിരേ അപവാദപ്രചാരണം: സൈബര്‍ഭീകരതയ്ക്ക് കേസെടുത്തു

കോഴിക്കോട്: (www.k-onenews.in) എൻഡബ്ലിയുഎഫ് ദേശീയ പ്രസിഡന്റും ആള്‍ ഇന്ത്യ പേഴ്‌സണല്‍ ലോബോര്‍ഡ് അംഗവുമായ എ എസ് സൈനബയ്‌ക്കെതിരേ ഫേസ്ബുക്കിലൂടെ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ പോലിസ് കേസെടുത്തു. മതസ്പര്‍ദ്ദ വളര്‍ത്തല്‍ (153 എ) , ഐ.ടി ആക്ട് പ്രകാരമുള്ള സൈബര്‍ ഭീകരത (66 എഫ്) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

IMG_3799 IMG_3800 IMG_3801

റെജിന്‍ വേങ്ങരയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് സൈനബയുടെ ഫോട്ടോ സഹിതം അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് പ്രചരിപ്പിച്ചത്. ഇതിനെതിരേ സൈനബ കോട്ടയ്ക്കല്‍ പോലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിലെ പ്രതി ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ ഇട്ട്‌ ജാതികളും സമുദായങ്ങളും തമ്മില്‍ ശത്രുതാ മനോഭാവവും വിദ്വേഷവും പരത്തിയതായും രാജ്യത്തിന്റെ ഐക്യസംരക്ഷണത്തിന് വിഘാതമായി പ്രവര്‍ത്തിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

Previous ArticleNext Article