ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

എംഎസ്‌എഫ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം എക്സിക്യുട്ടീവ്‌ ക്യാംപിനു തുടക്കമായി

കാഞ്ഞങ്ങാട് : (www.k-onenews.in)

എംഎസ്എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ദ്വിദിന എക്സിക്യൂട്ടീവ് ക്യാമ്പിന് കള്ളാറിൽ തുടക്കമായി . മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ജാഫർ കല്ലൻചിറ പതാക ഉയർത്തിയതോടെ ക്യാമ്പിന് തുടക്കമായി. ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ആബിദ് ആറങ്ങാടി ഉദ്ഘാടനം നിർവ്വഹിച്ചു.

വിദ്യാർത്ഥി സംരക്ഷണം ഉറപ്പുവരുത്തേണ്ടത് വിദ്യാർത്ഥി സംഘടനകളുടെ ഉത്തരവാദിത്തമാണെന്നും അവകാശപ്പോരാട്ടത്തിനായി സമരമുഖത്തിറങ്ങാൻ എം.എസ്.എഫ് സദാ സന്നദ്ധരാണെന്നും സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധന , ചോദ്യപേപ്പർ ചോർച്ച എന്നീ പ്രശ്നങ്ങളിൽ മൗനം നടിക്കുന്ന എസ്.എഫ്.ഐ യുടെ ആദർശം എൽ.ഡി.എഫിനു മുന്നിൽ പണയപ്പെടുത്തിയിരിക്കുകയാണെന്നും ഉദ്ഘാടകൻ സൂചിപ്പിച്ചു. മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് എം.പി ജാഫർ ചർച്ചയ്ക്ക് മറുപടി നൽകി. ജനറൽ സെക്രട്ടറി വൺ ഫോർ അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. ബഷീർ വെള്ളിക്കോത്ത് ആദ്യ സെഷനിൽ ക്ലാസ്സെടുത്തു.മണ്ഡലം സെക്രട്ടറി ഏ.സി.എ ലത്തീഫ് , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് കൊത്തിക്കാൽ , മണ്ഡലം പ്രസിഡന്റ് ഷംസുദ്ധീൻ കൊളവയൽ , ജന.സെക്രട്ടറി കെ.കെ.ബദറുദ്ദീൻ , മുസ്ലീം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, കെ.മുഹമ്മദ് കുഞ്ഞി , സി.എം.കുഞ്ഞബ്ദുള്ള , അബ്ദുള്ള മാസ്റ്റർ , മജീദ് കള്ളാർ , നാസർ കള്ളാർ, അജ്നാസ്, സൈനുദ്ധീൻ മാസ്റ്റർ , ഇജാസ് എന്നിവർ സംസാരിച്ചു. എം.എസ്.എഫ് മണ്ഡലം ജന.സെക്രട്ടറി സ്വാദിഖുൽ അമീൻ സ്വാഗതവും റംഷീദ് തോയമ്മൽ നന്ദിയും പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട അറുപത് അംഗങ്ങൾ പങ്കെടുക്കുന്ന ക്യാമ്പിൽ വിവിധ സെഷനുകളിലായി പ്രമുഖർ ക്ലാസ്സെടുക്കും .സമാപന ചടങ്ങ് എം.എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം. പി. നവാസ് ഉത്ഘാടനം ചെയ്യും.

Previous ArticleNext Article