Hot, കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

മുജാഹിദ്‌ പ്രവർത്തകരെ മർദ്ധിച്ച ആർഎസ്‌എസ്‌ പ്രവർത്തകനു മർദ്ദനമേറ്റു; എസ്‌ഡിപിഐ പ്രവർത്തകൻ കസ്റ്റഡിയിൽ

കൊച്ചി:(www.k-onenews.in)

മതപ്രബോധനത്തിനെത്തിയ മുജാഹിദ് വിസ്‌ഡം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു.

കരുമാലൂര്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാരനായ വടക്കേക്കര പുതിയകാവ് നേമനം വീട്ടില്‍ വിനോദ്(33)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിനോദിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌.യറ്റ്

സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മാഞ്ഞാലി സ്വദേശി സാലഹിനെയാണ് ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പറവൂര്‍ വടക്കേക്കരയില്‍ കഴിഞ്ഞ മാസം ‘ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത’ എന്ന തലക്കെട്ടിലുള്ള ലഘുലേഖ വിതരണം ചെയ്ത മുജാഹിദ്‌ വിസ്‌ഡം ഗ്ലോബൽ വിഷൻ പ്രവർത്തകരെ സംഘപരിവാർ പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും പോലീസിലേൽപിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്‌.

Previous ArticleNext Article