കായികം, ദേശീയം, പുതിയ വാർത്തകൾ

ജെഎൻയു തെരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് എസ്എഫ്എെ – എെസ-ഡിഎസ്എഫ് സഖ്യം: എഎെഎസ്എഫ് ഇല്ലാതെയായി,എബിവിപിയെ പുറത്താക്കി

setന്യൂഡല്‍ഹി: (www.k-onenews.in) ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഇടത് സഖ്യം. എസ്എഫ്എെ -എെസ- ഡിഎസ്എഫ് എന്നി സംഘടനകളുടെ കൂട്ടായ്മയായ ഇടത് സഖ്യം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയം ഉറപ്പിച്ചു.പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ശക്തമായ മത്സരം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഇടത് സഖ്യത്തിന്റെ സ്ഥാനാർത്ഥി ലീഡ് ഉയർത്തി.പ്രസിഡന്റായി ഗീതാ കുമാരി, വൈസ് പ്രസിഡന്റായി സിമണ്‍ സോയ ഖാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ദുഗിരാല ശ്രീകൃഷ്ണ ജോയിന്റ് സെക്രട്ടറിയായി സുഭാൻഷു സിങ് എന്നിവർ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി
അറുപത് ശതമാനത്തോട് അടുത്ത് മാത്രമായിരുന്നു പോളിങ്. സെപ്തംബര്‍ 11നാണ് ഓദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതെങ്കിലും ഞാറാഴ്ച്ച രാവിലെ തന്നെ ഫലങ്ങള്‍ അറിയാം.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇടത് സഖ്യത്തിന്റെ സ്ഥാനാർത്ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. വൈസ് പ്രസിഡന്റ് സഥാനത്ത് എബിവിപി സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നേട്ടമുണ്ടാക്കിയിരുന്ന സ്കൂളുകളില്‍ അടക്കം എബിവിപി ഇത്തവണ പിന്നിലാണ്.

നിലവിലെ വോട്ട് നില

President: AISF – 337 Independent (Gaurav) – 18 SFI-AISA-DSF – 1077 Independent (Farooque) – 313 ABVP – 669 BAPSA – 755 NSUI – 59 NOTA – 114 Blank – 16 Invalid – 42 Vice-President: ABVP – 687 NSUI – 158 SFI-AISA-DSF – 1344 BAPSA – 756 NOTA – 367 Blank – 51 lnvalid – 42

General Secretary:SFI-AISA-DSF – 1541 BAPSA – 721 ABVP – 619 NSUI – 179 NOTA – 274 Blank – 44 Invalid – 23 Joint Secretary: NSUI – 141 AISF – 159 ABVP – 619 Independent – 51 SFI-AISA-DSF – 1280 BAPSA – 721 NOTA – 353 Blank – 40 Invalid – 37

 

ജെഎന്‍യു നിയമാവലിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതു സംവാദത്തില്‍ അന്താരാഷ്ട്ര ദേശീയ വിഷയങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു. ജെഎന്‍യുവില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്താനാകാത്തതും തെരഞ്ഞെടുപ്പ് വിഷയമായി.

 

Previous ArticleNext Article