Hot, കേരളം

ശശികലയുടെ കൊലവിളിക്കെതിരെ പ്രതിഷേധം വ്യാപകം; നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായിയുടെ നിർദ്ദേശം: ആലുവ റൂറല്‍ എസ്പി അന്വേഷിക്കും

ആലുവ: (www.k-onenews.in) കേരളത്തിലെ മതേതര എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റ അവസ്ഥ വരുമെന്ന ഹിന്ദു ഐകൃവേദി അധ്യക്ഷ കെ.പി.ശശികലയുടെ ഭീഷണിയിൽ പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. ഡിവൈഎഫ്‌ഐ പ്രവർത്തകരും വി.ഡി. സതീശനും നല്‍കിയ പരാതിയിലാണ് നടപടി. അതിനിടെ ശശികലയുടെ കൊലവിളിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.

പ്രസംഗത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയും നിർദ്ദേശം നൽകി. എറണാകുളം റൂറൽ എസ്പിക്കാണ് അന്വേഷണ ചുമതല. സ്ത്രീയാണെന്ന പരിഗണന ഉപയോഗപ്പെടുത്തി ശശികല നിരന്തരം വിദ്വേഷപ്രസംഗം നടത്തുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ശശികലക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിക്കിടെയാണ് വിഷം തുപ്പുന്ന പ്രതികരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല രം​ഗത്തെത്തിയത്. മതേതര എഴുത്തുകാർക്ക് ഗൌരി ലങ്കേഷിന്റ അവസ്ഥ വരുമെന്ന് ശശികല പറവൂരില്‍ പറഞ്ഞിരുന്നു.

ശശികലയുടെ പ്രസംഗത്തില്‍ നിന്ന്

” ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത്, മക്കളേ ആയുസ് വേണമെങ്കിൽ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിൻ എപ്പഴാ എന്താ വരുകാ എന്ന് പറയാൻ ഒരു പിടിത്തവും ഉണ്ടാവില്ല. ഓർത്തുവെക്കാൻ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവശേക്ഷത്രത്തിലെങ്ങാനും പോയി കഴിച്ചോളിൻ, അല്ലെങ്കിൽ ​ഗൗരിമാരെ പോലെ നിങ്ങളും ഇരയാക്കപ്പെടാം. “

Previous ArticleNext Article