Hot, ജില്ലാ വാര്‍ത്തകള്‍

ആലംപാടിയില്‍ കഞ്ചാവ് വലിക്കാന്‍ ഒത്തുകൂടിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

ആലംപാടി : (www.k-onenews.in ) ആലംപാടി നുച്ച് പടുപ്പ് പാലത്തിന്  മുകളില്‍ കഞ്ചാവ് വലിക്കാന്‍ ഒത്തുകൂടിയ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാത്രി 8നാണ് സംഭവം.ഇവിടെ സ്ഥിരമായി കഞ്ചാവ് നുകരാന്‍  എത്തുന്ന വിവരം അറിഞ്ഞ് നാട്ടിലെ യുവാക്കള്‍ നിരീക്ഷിച്ചു വരികയായിരുന്നു.

നേരത്തെ തന്നെ നാട്ടുകാര്‍ നീരിക്ഷിക്കുന്ന വിവരം വാട്ട്‌സ് ഗ്രൂപ്പിലുടെ നാട്ടിലെ യുവാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വകവെക്കാതെ എത്തിയ സമീപ പ്രദേശത്തെ യുവാക്കളെയാണ് നാട്ടുകാർ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് .

ആലംപാടി , എര്‍മാളം , നാല്‍ത്തട്ക കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.ഇയടുത്ത ദിവസമാണ് കഞ്ചാവ് മാഫിയയുടെ ഗുണ്ടാ പിരിവിനെ ചോദ്യം ചെയ്തതിന് വീടുകയറി അക്രമം നടത്തി (www.k-onenews.in) സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ചിരുന്നു. ഇതോടെയാണ് കഞ്ചാവ് മാഫിയക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ നീരിക്ഷണം ശക്തമാക്കിയത്.

ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിനായി പോലീസിന്റെയും സന്നദ്ധസംഘടനകളുടെയും  സഹകരണത്തോടെ  പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വേണ്ടിവന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർ അറിയിച്ചു .

ലഹരി വില്‍പ്പനക്കാരെയും ഉപയോഗിക്കുന്നവരെയും നാട്ടില്‍ നിന്നും  തുടച്ചുനീക്കാന്‍ രംഗത്തിറങ്ങിയ യുവാക്കളുടെ കൂട്ടായ്മയ്ക്ക് നാട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയും പ്രദേശത്തെ  പ്രവാസികളുടെ അഭിനന്ദന്‍ പ്രവാഹവും ഉണ്ട്.

Previous ArticleNext Article