കേരളം, പുതിയ വാർത്തകൾ, രാഷ്ട്രീയം

ബിപിന്‍ വധം:പോലീസ് നിരപരാധികളെ വേട്ടയാടുന്നു,തിരൂരില്‍ എസ്ഡിപിഐ പ്രതിഷേധം

തിരൂര്‍ : (k-onenews.in) കൊടിഞ്ഞി ഫൈസൽ വധക്കേസിലെ മുഖ്യപ്രതികളിലൊരാളും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ  തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിപിന്‍    കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ സ്ത്രീകളേയും കുട്ടികളേയും വേട്ടയാടുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ ഡി.വൈ.എസ്.പി  ഓഫീസിലേക്ക്‌ എസ്.ഡി.പി.ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ബാബു മണി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു, റഫീഖ് തിരൂര്‍ അധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പനങ്ങാടി സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ അബ്ദുല്‍ മജീദ്, ഇബ്രാഹീം തിരൂര്‍, സെയ്തലവി ഹാജി കോട്ടക്കല്‍, കല്ലന്‍ അബൂബക്കര്‍, ഷൌക്കത്ത് കാവനൂര്‍ നേതൃത്വം നല്‍കി.
തിരൂര്‍ റിങ് റോഡില്‍ ആരംഭിച്ച മാര്‍ച്ച് പോലിസ് സ്‌റ്റേഷനു മുന്നില്‍ വച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ത്രീകളടക്കം ആയിരത്തിലേറെപ്പേര്‍ പങ്കെടുത്ത  മാര്‍ച്ച് ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

Previous ArticleNext Article