Hot, കേരളം, ദേശീയം, പുതിയ വാർത്തകൾ

ഹാദിയ കേസ്; എന്‍ഐഎ അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: (www.k-onenews.in) ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട വിധി റദ്ദാക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

പൗരന്റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് ഈ കേസില്‍ ഉണ്ടായിട്ടുള്ള നടപടികള്‍ എല്ലാം. ഹാദിയക്ക് ഭീകരബന്ധമില്ലെന്നും ഹാദിയയെ എത്രയും വേഗം കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഷഫിൻ അപേക്ഷയിൽ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച സുപ്രീം കോടതി ഷഫിന്‍ ജഹാന്റെ പരാതി പരിഗണിക്കും.

സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ശേഷം ഷെഫിനെ ഹാദിയ വിവാഹം കഴിച്ചെങ്കിലും പിതാവ് അശോകന്‍ നല്‍കിയ പരാതിയില്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍ഐഎ അന്വേഷണം നടത്താനായിരുന്നു ആഗസ്ത് മാസത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ്.

Previous ArticleNext Article