പ്രവാസി

മ്യാൻമർ ഐക്യദാർഢ്യ സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

ജിദ്ദ: (www.k-onenews.in) എസ് വൈ എസ് ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ക്രൂരതക്കിരയായി വംശഹത്യ നേരിടുന്ന റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
മുസ്‌ലിംകള്‍ക്ക് നേരെ ക്രൂരമായ നരഹത്യ നടത്തിയും പിറന്ന മണ്ണിൽ നിന്നും ആട്ടി ഇറക്കിയും
കടുത്ത നിയമങ്ങള്‍ ചുമത്തിയും ഇല്ലാഴ്മ ചെയ്യാനുള്ള നീക്കം തീവ്ര ബുദ്ധിസ്റ്റുകളും സൈന്യവും ചേര്‍ന്ന് നടത്തി കൊണ്ടിരിക്കുകയാണെന്നു സംഗമത്തിൽ സംബന്ധിച്ചവർ പറഞ്ഞു .അബൂബക്കർ ദാരിമി ആലംപാടി അധ്യക്ഷത വഹിച്ചു. അലി മൗലവി നാട്ടുങ്കൽ ഉദ്ഘാടനം ചെയ്തു.
ഖലീൽ ഹുദവി അൽ മാലക്കി കാസറഗോഡ് മുഖ്യ പ്രഭാഷണവും പ്രാർത്ഥനയും നടത്തി
ലോക രാജ്യങ്ങളിൽ ആക്രമിക്കപ്പെടുന്ന മുസ്‌ലിം ജനതക്ക് നമുക്ക് നൽകാനുള്ള ആയുധം പ്രാർത്ഥന മാത്രമാണെന്നും ഖലീൽ ഹുദവി പറഞ്ഞു അൻവർ ചേരങ്കൈ,സുബൈർ ഹുദവി,അബ്ദുല്ല ഹിറ്റാച്ചി,ദിൽഷാദ്,മൊയ്‌ദീൻ കുട്ടി,സവാദ് പേരാമ്പ്ര അബൂബക്കർ ഉദിനൂർ,അർഷദ് അബൂബക്കർ തൃക്കരിപ്പൂർ തുടങ്ങിയവരും ജിദ്ദയിലെ എസ് വൈ എസ് പ്രവർത്തകരും സംബന്ധിച്ചു.

Previous ArticleNext Article