പ്രവാസി

ഫാസിസ്റ്റ് അക്രമങ്ങൾക്കെതിരെ പ്രതിഷേധ സംഗമം നടത്തി

ജിദ്ദ: (www.k-onenews.in) ഇന്ത്യയിൽ വർദ്ധിച്ച് വരുന്ന ഫാസിസ്റ്റ് സംഘടനകളുടെ  ആക്രമണങ്ങൾക്കെതിരെ കെഎംസിസി  ജിദ്ദ കാസറഗോഡ് മണ്ടലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, വിമർശിച്ച് എഴുതുന്നു എന്നതിൻറെ പേരിൽ എഴുത്തുകാരെയും, ഭക്ഷണത്തിന്റെ പേരിലും വിശ്വാസങ്ങളുടെ പേരിലും പൊതുജനങ്ങളും അക്രമങ്ങൾക്ക് വിധേയമാകുന്നതിൽ സംഗമം നടുക്കം രേഖപ്പെടുത്തി. മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അനുശോചിച്ചു.
ഷറഫിയ ഹിൽടോപ്പ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം
അൻവർ ചേരങ്കൈ ഉദ്ഘാടനം ചെയ്തു, മൂസ ബി ചെർക്കള മുഖ്യപ്രഭാഷണം നടത്തി, കാദർ ചെർക്കള അധ്യക്ഷത വഹിച്ചു, കെ.എം.ഇർഷാദ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു, അബ്ദുല്ല ഹിറ്റാച്ചി, അബു ദാരിമി, ജാഫർ എരിയാൽ, ബഷീർ ചിത്താരി, അബ്ദുല്ല ചന്തേര, സമീർ ചേരങ്കൈ, ഷെരീഫ് ബോസ്, ബഷീർ ബായാർ, ഗഫൂർ ബെദിര, ബഷീർ മവ്വൽ, ബുനിയാം ഒറവങ്കര, താജുദ്ദീൻ ബാങ്കോട്, അബ്ദു പെർള തുടങ്ങിയവർ നേതൃതം നൽകി.

Previous ArticleNext Article