Hot, കേരളം, ദേശീയം

മുത്തലാഖില്‍ കണ്ണീരൊഴുക്കിയവര്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ആനിരാജ

ഡല്‍ഹി: (www.k-onenews.in) മുത്തലാഖ് മൂലം പീഡനത്തിന് ഇരയാകുന്ന മുസ്ലിം സ്ത്രീകള്‍ക്കുവേണ്ടി കണ്ണീരൊഴുക്കിയവര്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ലെന്ന് സിപിഐ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ദേശീയ സെക്രട്ടറി ആനി രാജ. ജുഡീഷ്യറി പോലും എന്ത് നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും ആനി രാജ ചോദിച്ചു. സ്വകാര്യത അവകാശമായി അംഗീകരിച്ചുവെന്ന് ആഘോഷിക്കുന്നതിനിടയിലാണ് ഹാദിയയുടെ സ്വകാര്യതയ്ക്കുളള അവകാശം ലംഘിക്കപ്പെട്ടത്.

24 വയസുളള യുവതിക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി പറയുന്നുവെങ്കില്‍ രാജ്യത്തെ ജുഡീഷ്യറി എത്തിപ്പെട്ട വിതാനത്തെയാണ് കാണിക്കുന്നതെന്നും ആനി രാജ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ അന്‍ഹദിന്റെ നേതൃത്വത്തില്‍ സബ്കാ ഭാരത് കാമ്പയിന് തുടക്കമിട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആനി രാജ.

Previous ArticleNext Article