ജില്ലാ വാര്‍ത്തകള്‍

അബ്ദു മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം ചെയ്തു

മഞ്ചേശ്വരം: (www.k-onenews.in) മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളേജിലെ 2008-11 ബാച്ചിൽ പഠിച്ചിരുന്ന അബ്ദുള്ള എന്ന വിദ്യാർത്ഥിയുടെ സ്മരണയ്ക്കായി സഹപാഠികൾ ഒരുക്കിയ സ്കോളർഷിപ്പ് വിതരണം ചെയ്തു. കോളേജിലെ 4 ഡിപ്പാർട്ട് മെന്റുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട, ഫാത്തിമത്ത് അൻസീറ.പി ( Commerce), നബീസ.എം (statistics), സബിത (Kannada ) ആതിര.KP (BATTM) എന്നിവർക്ക് 2500 രൂപ സ്കോളർഷിപ്പും മെമെന്റൊയും നൽകി. പരിപാടി പ്രിൻസിപ്പൽ ഇൻ ചാർജ് സാജൻ ഉദ്ഘാടനം ചെയ്തു. TTM തലവൻ ഡോ. സിന്ധു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പൊഫസർമാരായ, സചീന്ദ്രൻ, കുസുമം അഗസ്റ്റിൻ (Rtd), ഡോ. സിന്ധു ആർ ബാബു, ലക്ഷ്മി, കോളേജ് യൂണിയൻ ചെയർമാൻ അജിത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ വിനീത്.കെ.സി സ്വാഗതവും അബ്ദു മെമ്മോറിയൽ ട്രസ്റ്റ് കൺവീനർ ഇജാസ്.പി .വി നന്ദിയും പറഞ്ഞു.

 

Previous ArticleNext Article