Hot, ജില്ലാ വാര്‍ത്തകള്‍, പുതിയ വാർത്തകൾ

പൊലീസ് പൊലീസിന്റെ പണിയെടുക്കണമെന്ന് മറ്റുള്ളവർക്ക് വേണ്ടി പണിയെടുത്താൽ പ്രതികരിക്കും; പി ബി അബ്ദുൽ റസാഖ് എംഎൽഎ

കുമ്പള: (www.k-onenews.in) പൊലീസ് പൊലീസിന്റെ പണിയെടുക്കണമെന്ന് മറ്റുള്ളവർക്ക് വേണ്ടി പണിയെടുത്താൽ പ്രതികരിക്കുമെന്നും പി ബി അബ്ദുൽ റസാഖ് എം എൽ എ. പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ മറ്റാർക്കൊക്കെയോ വേണ്ടി പ്രവർത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

നിരപരാധികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പീഢിപ്പിക്കുന്നതായി ആരോപിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ കുമ്പള പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച അർദ്ധരാത്രിക്കു ശേഷം പൊലീസ് വീട് കയറി പിടിച്ചു കൊണ്ടുവന്ന യുവാവിനെ ഉച്ചയോടെ നേതാക്കൾക്കൊപ്പം വിട്ടയച്ചു.

തന്റെ പൊതുപ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് പൊലീസ് നടപടിയുടെ പേരിൽ ഇത്തരത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധത്തിന് നേതൃത്വം കൊടുക്കേണ്ടി വന്നതെന്നും സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥർ കേന്ദ്ര പൊലീസ് ഉദ്യോഗസ്ഥരായി വർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Previous ArticleNext Article